മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ നായക സ്ഥാനം വിയാൻ മുൾഡറിനായിരുന്നു. അപ്രതീക്ഷിതമായ ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും, മുൾഡർ അവസരത്തിനൊത്ത് ഉയർന്നുവന്ന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അരങ്ങേറ്റത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സൃഷ്ടിച്ചു. ബുലവായോയിൽ നടന്ന മത്സരത്തിന്റെ രണ്ടാം ദിവസമാണ് മുൾഡർ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.

1968-ൽ ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യയ്‌ക്കെതിരെ തന്റെ ആദ്യ ഇന്നിംഗ്‌സിൽ 239 റൺസ് നേടിയ ന്യൂസിലൻഡിന്റെ ഗ്രഹാം ഡൗളിംഗിനെയാണ് മുൾഡർ ഇവിടെ മറികടന്നത്. ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെ, തുടക്കത്തിൽ രണ്ട് ഓപ്പണർമാരെയും വെറും 24 റൺസിന് പുറത്താക്കി ശരിയായ തീരുമാനം എടുത്തതായി തോന്നി. എന്നിരുന്നാലും, സിംബാബ്‌വെ ബോളർമാരെ തകർത്തുകൊണ്ട് മുൾഡർ ഒരു പ്രത്യാക്രമണത്തിലൂടെ ടീമിനെ ഉറപ്പിച്ചു.

334 പന്ത് നേരിട്ട താരം 49 ഫോറുകളുടെയു നാല് സിക്സിന്റെയും അകമ്പടിയിൽ 367* റൺസെടുത്ത് പുറത്താകാതെനിന്നു. ഡേവിഡ് ബെഡിംഗ്ഹാം (82), ലൂത്തോ സിപാംല (78) എന്നിവരുമായി അദ്ദേഹം നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ച താരം ടീമിനെ 626 എന്ന സംഖ്യയിലെത്തിച്ച് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

ട്രിപ്പിൾ സെഞ്ച്വറിയുടെ സഹായത്തോടെ അദ്ദേഹം ഇതിനകം റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഷിം അംലയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് മുൾഡർ. 297 പന്തിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറി നേട്ടമാണിത്. 2008 ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീരേന്ദർ സെവാഗ് 278 പന്തിൽ നിന്ന് നേടിയ ട്രിപ്പിൾ സെഞ്ച്വറിയാണ് ഏറ്റവും വേഗതയേറിയത്.

മികച്ച ഡച്ചുമായി താരം കുതിച്ചെങ്കിലും പക്ഷേ ബ്രയാൻ ലാറയുടെ റെക്കോർഡ് (400*) അതേപടി നിലനിൽക്കുന്നു. ഒരു പക്ഷേ ഇന്നിംഗ്സ് ഡിക്ലയര് ചെയ്തില്ലായിരുന്നെങ്കിൽ ആ റെക്കോഡും മുൾഡർ മറികടന്നേനെ.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും