സൂര്യക്ക് കളി പഠിക്കാന്‍ ഇന്ത്യന്‍ ടീമെന്താ ട്രെയ്‌നിംഗ് സ്‌കൂളോ., വയസ് 32 ആയില്ലേ.., ഇതുവരെ കളിക്കാന്‍ പഠിച്ചില്ലേ!

ഏകദിന ക്രിക്കറ്റില്‍ തുടരെ തുടരെ ഫ്ളോപ്പായിട്ടും സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചു സംസാരിച്ച ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു നേരെ രൂക്ഷ വിമര്‍ശനം. ഏകദിന ഫോര്‍മാറ്റ് കളിക്കാന്‍ സൂര്യകുമാര്‍ പഠിച്ചു വരുന്നേയുള്ള എന്ന ദ്രാവിഡിന്റെ കമന്റാണ് ഒരു വിഭാഗം ആരാധരെ രോഷാകുലരാക്കിയിരിക്കുന്നത്.

32 വയസായിട്ടും സൂര്യകുമാര്‍ കളിക്കാന്‍ ഇതുവരെ പഠിച്ചില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കളി പഠിക്കാന്‍ ഇന്ത്യന്‍ ടീം ട്രെയിംനിംഗ് സ്‌കൂളാണോ എന്നും സൂര്യയ്ക്ക് കൊടുക്കുന്ന പ്രത്യേക പരിഗണ അതിനേക്കാള്‍ കഴിവുള്ള മറ്റുപലര്‍ക്കും നല്‍കുന്നില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഒരുപാട് വര്‍ഷങ്ങള്‍ ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം കളിച്ചിട്ടും അദ്ദേഹം ഇപ്പോഴും ഏകദിനം പഠിക്കുകയാണെന്ന കമന്റ് അംഗീകരിക്കാനാവില്ല. കഴിവുള്ള കളിക്കാനറിയാവുന്ന മിക്ക റെക്കോഡുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്തിനാണ് ഒരാളെ ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ച് ടീമില്‍ നിര്‍ത്താന്‍ നോക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ ഇത്തര പരീക്ഷണങ്ങള്‍ ഗുണകരമല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

സൂര്യകുമാര്‍ 50 ഓവര്‍ കളി പഠിച്ചുവരുന്നേയുള്ളു  എന്നാണ് ദ്രാവിഡ് താരത്തിന്‍റെ മോസം ഫോമിനെ കുറിച്ച് വിലയിരുത്തിയത്. ടി20 ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടിയ ദ്രാവിഡ് ടി20 ഏകദിന ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണെന്നും ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അധികം കളിച്ചു പരിചയമില്ലാത്തത് സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നും പറയുകയുണ്ടായി. സൂര്യകുമാര്‍ 50 ഓവര്‍ കളി പഠിച്ചുവരുന്നേയുള്ളു എന്നും ടി20യില്‍നിന്ന് ഏകദിനം അല്പം വ്യത്യസ്തമാണെന്നും ദ്രാവിഡ് താരത്തെ പിന്തുണച്ച് പറഞ്ഞു.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍