ഐ.പി.എല്ലിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നിലെന്ത്?; അശ്വിനോട് ആ രഹസ്യം വെളിപ്പെടുത്തി ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ ഗംഭീര ബാറ്റിംഗിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത് തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ഈ സീസണില്‍ ഇതിനോടകം ഒരുപിടി മികച്ച പ്രകടനങ്ങള്‍ കാഴച്ചവെച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഐപിഎല്‍ 2023ല്‍ ധോണിയുടെ ശക്തമായ ബാറ്റിംഗിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍. അശ്വിന്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം ബാറ്റ് ചെയ്യുന്നത് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. നിങ്ങള്‍ പ്രായമാകുമ്പോള്‍, നിങ്ങളുടെ കൈയുടെ വേഗം കുറയും, നിങ്ങളുടെ ബാറ്റിന്റെ വേഗവും കുറയും. വിരമിച്ച ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല, അന്താരാഷ്ട്ര നിലവാരമുള്ള ബോളര്‍മാരെ നേരിട്ടിട്ടില്ല. അതിനാല്‍, പ്രതികരണ സമയം അല്‍പ്പം മന്ദഗതിയിലാകുമെന്ന് ഞാന്‍ കരുതി.

ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയത്ത് ട്രാക്ടര്‍ ഓടിക്കുന്നത് മാത്രമാണ് അദ്ദേഹം കണ്ടത്. ഇപ്പോള്‍ സീസണില്‍ വന്ന് ഇഷ്ടം പോലെ സിക്സറുകള്‍ പറത്തുന്നു. ബാറ്റിന്റെ വേഗത്തെ കുറിച്ച്, ബാറ്റിന്റെ വേഗത്തിന് നിങ്ങള്‍ എന്താണ് ചെയ്തതെന്ത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താന്‍ ജനുവരി മുതല്‍ പരിശീലിക്കുകയാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്- അശ്വിന്‍ പറഞ്ഞു.

ഈ സീസണിന് ശേഷം ധോണി ഐപിഎല്ലിനോട് വിടപറയുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ധോണിക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടി അനായാസം ക്രിക്കറ്റ് കളിക്കാനാകുമെന്നും അശ്വിന്‍ പറഞ്ഞു. ‘ട്രാക്ടര്‍ ഓടിച്ചതിനാലും കൃഷി ചെയ്തതിനാലും അവന്‍ ശക്തനാണെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ അവസാന വര്‍ഷമാണിതെന്ന് ഞാന്‍ കരുതുന്നില്ല, 3-4 വര്‍ഷം കൂടി അദ്ദേഹത്തിന് എളുപ്പത്തില്‍ കളിക്കാനാകും, അല്ലേല്‍ 7-8 വര്‍ഷം?- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ