IPL 2025: ഇനി എന്ത് തെളിയിക്കാനാണ് നിനക്ക്, അടുത്ത സീസണിൽ കളിക്കരുത്; ഇതിഹാസത്തിന് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്, ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ്. ധോണിയോട് 2025 ഐ.പി.എൽ അവസാനിച്ചതിനുശേഷം വിരമിക്കണമെന്ന് ഉപദേശിച്ചു. കായികരംഗത്ത് ധോണിക്ക് ഒന്നും തെളിയിക്കാൻ ഇല്ലെന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്. സി.എസ്.കെയുടെ സ്ഥിരം നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ധോണി ചെന്നൈയെ ഈ സീസണിൽ നയിക്കുക ആയിരുന്നു.

ക്രിക്ബസുമായുള്ള സംഭാഷണത്തിൽ, ക്രിക്കറ്റ് കരിയറിലെ വീരകൃത്യങ്ങൾക്ക് എം.എസ്. ധോണിയെ ആദം ഗിൽക്രിസ്റ്റ് പ്രശംസിച്ചു, കൂടാതെ ഈ സീസണിനുശേഷം ഐ.പി.എല്ലിനോട് വിടപറയാനും മുൻ ഇന്ത്യൻ ക്യാപ്റ്റനോട് ഉപദേശിച്ചു. “കളിയിൽ എം.എസ്. ധോണിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. ശരി, എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ, അടുത്ത വർഷം അദ്ദേഹം കളിക്കരുത് . ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എം.എസ്., നിങ്ങൾ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്,” ഗിൽക്രിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറഞ്ഞു.

അതേസമയം ഇന്നലെ പഞ്ചാബിനെതിരെയും തോറ്റ് ഇനി അടുത്ത സീസണിൽ നോക്കാമെന്ന അവസ്ഥയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തിട്ടും കാര്യമായ മുന്നേറ്റം നടത്താൻ ഈ വർഷം സിഎസ്‌കെയ്ക്ക് സാധിച്ചില്ല. ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ പോലും അവർക്ക് എതിരാളികൾക്കെതിരെ മികച്ച പോരാട്ടം നടത്താൻ കഴിയുന്നില്ല. ഇന്നലെ നാല് വിക്കറ്റിനാണ് പഞ്ചാബിനോട് സിഎസ്‌കെ തോറ്റത്. സം കറൺ 47 പന്തിൽ 88 റൺസ് എടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും പഞ്ചാബിനെ ബോളിങ്ങിൽ പിടിച്ചുകെട്ടാൻ ചെന്നൈക്കായില്ല. സിഎസ്‌കെ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്.

ചെന്നൈക്കായി ക്യാപ്റ്റൻ ധോണി 11 റൺസ് മാത്രമാണ് ടീം സ്‌കോറിലേക്ക് സംഭാവന നൽകിയത്. നാല് പന്തിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെയായിരുന്നു എംഎസ്ഡിയുടെ ഇന്നിങ്‌സ്. അതേസമയം ചഹലിന്റെ പന്തിൽ ധോണി അടിച്ച സിക്‌സ്‌ ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ക്യാച്ച് എടുത്ത ജഡേജയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ധോണിയുടെ ഒറ്റകൈ കൊണ്ടുളള ഷോട്ട് ചെന്നൈ ടീമംഗങ്ങൾ ഇരുന്ന ഡഗൗട്ടിന് സമീപത്തുനിന്നാണ് ജഡേജ ക്യാച്ചെടുത്തത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം