'ഞങ്ങൾക്ക് അവളിൽ വിശ്വാസമുണ്ടായിരുന്നു'; ജമീമയുടെ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത്ത് കൗർ

2025 വനിതാ ലോകകപ്പ് ഫൈനലിൽ രാജകീയമായി പ്രവേശിച്ച് ഇന്ത്യൻ പെൺപുലികൾ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചതിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം ജമീമ റോഡ്രിഗസിന്റെ (127*) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയം രുചിച്ചത്. കൂടാതെ 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.

ഇപ്പോഴിതാ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് ജമീമയുടെ നിർണായക പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത്ത് കൗർ.

ഹർമൻപ്രീത്ത് കൗർ പറയുന്നത് ഇങ്ങനെ:

” ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ജമീമ. ഏല്പിക്കുന്ന ജോലി കൃത്യമായി ഉത്തരവാദിത്തത്തോടെ അവൾ നിറവേറ്റും. ഞങ്ങൾക്ക് അവളിൽ വിശ്വാസമുണ്ട്” ഹർമൻപ്രീത്ത് കൗർ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി