WCL 2025: “നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗ് നടത്തുകയും പാർട്ടി നടത്തുകയും ചെയ്യുന്നു, പക്ഷേ ഒരുമിച്ച് കളിക്കാൻ മാത്രം പ്രയാസം”; ഇന്ത്യൻ താരങ്ങളുടേത് ഇരട്ടത്താപ്പ്

ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം സീസണിൽ പാകിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിച്ചതിന് ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാക് മുൻ ഫാസ്റ്റ് ബോളർ അബ്ദുർ റൗഫ് ഖാൻ. ജൂൺ 20 ന് എഡ്ജ്ബാസ്റ്റണിൽ നടക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യൻ കളിക്കാർ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ, യൂസഫ് പത്താൻ, ശിഖർ ധവാൻ എന്നിവർക്ക് ചിരവൈരികളായ ടീമുകൾക്കെതിരെ മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെയും കളിക്കാരുടെ നിലപാടിനെയും തുടർന്ന്, WCL സംഘാടകർ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.

“നിങ്ങൾ പരസ്പരം കളിക്കില്ലെന്ന് ആരാധകരെ കാണിക്കുന്നു, പക്ഷേ തിരശ്ശീലയ്ക്ക് പിന്നിൽ, നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നു. ഇത് ന്യായമല്ല. അവർ ഒരുമിച്ച് ചുറ്റിനടക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് പാർട്ടി നടത്തുന്നു. ഒരു ഗെയിം കളിക്കുന്ന കാര്യത്തിൽ, അവർ ലോകത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു ചിത്രം കാണിക്കാൻ ശ്രമിക്കുന്നു,” റൗഫ് പറഞ്ഞു.

“ഇന്ത്യൻ കളിക്കാർക്ക് അത് മനസിലാകും. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഡ്രസ്സിംഗ് റൂമുകൾ പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിന് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ്. ബഹിഷ്‌കരണ നിലപാട് അനാവശ്യമായ ആവേശം സൃഷ്ടിക്കുന്നു. മത്സരം കാണാൻ ആഗ്രഹിക്കുന്ന ആരാധകർ നിരാശരാണ്. ഇത് ക്രിക്കറ്റിന് നല്ലതല്ല. നമ്മൾ കളിയോടും ആരാധകരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു,” ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതിനേക്കാൾ കൂടുതൽ കലശിലാണ്. ഈ വർഷത്തെ ഏഷ്യാ കപ്പ് കൂടി അനിശ്ചിതത്വത്തിലാണ്. ടൂർണമെന്റിൽ കളിക്കാൻ ബിസിസിഐക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി