'രാഹുലിന്റെ ഈ രീതി ശരിയല്ല, പഞ്ചാബിലും ഇതു കണ്ടു, അവര്‍ക്കത് തിരിച്ചടിയായി'

ടീമിനെ നയിക്കുമ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുലിന്റെ ഇംപാക്ട് കുറയുന്നതായി ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇക്കാര്യത്തില്‍ രാഹുല്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കണ്ടു പഠിക്കണമെന്നും മികച്ച പ്രകടനങ്ങളിലൂടെ കോഹ്‌ലി ഇന്ത്യക്ക് നിരവധി വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ടീമിനെ നയിക്കുമ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുലിന്റെ ഇംപാക്ട് കുറയുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ചിരുന്നപ്പോള്‍ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 133 ആയിരുന്നു. എന്നാല്‍ ക്യാപ്റ്റനല്ലാതിരുന്നപ്പോള്‍ അദ്ദേഹത്തിന് 146 സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു. ഇതു ടീമിനെ അവസാനം മോശമായി ബാധിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ പഞ്ചാബിനു ഇതു തിരിച്ചടിയേകിയത് നമ്മള്‍ കണ്ടതാണ്.’

‘രണ്ടാം ഏകദിനത്തിലേക്കു വരികയാണെങ്കില്‍ രാഹുലിന്റെ ബാറ്റിംഗ് പങ്കാളിയായിരുന്ന റിഷഭ് പന്ത് വളരെ ആത്മവിശ്വാസത്തോയെയാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തതെന്നു കാണാം. വിരാട് കോഹ്‌ലി പെട്ടെന്നു പുറത്തായതിനാല്‍ താനും വേഗം ഔട്ടായാല്‍ അതു ടീമിനെ ബാധിക്കുമെന്ന് രാഹുലിന് തോന്നിയിട്ടുണ്ടാവും. ഇതു കാരണമാണ് രാഹുല്‍ അത്തരമൊരു ഡിഫന്‍സീവ് സമീപനം സ്വീകരിച്ചതെന്നു വേണമെങ്കില്‍ നിങ്ങള്‍ക്കു പറയാവുന്നതാണ്.’

‘എന്നാല്‍, ബാറ്റിംഗില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് രാഹുല്‍. ഇതിനു ഏറ്റവും മികച്ച ഉദാഹരണമാണ് വിരാട് കോഹ്‌ലി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിംഗ് മികവില്‍ അവന്‍ ഒരുപാട് മല്‍സരങ്ങല്‍ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്’ മഞ്ജരേക്കര്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്