VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്ക് നന്ദിയും ആശംസയും അറിയിച്ചുകൊണ്ട് സച്ചിൻ വികാരഭരിതമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് കരുതപ്പെട്ട കോഹ്‌ലി സോഷ്യൽ മീഡിയയിലൂടെയാണ് താൻ പാഡഴിക്കുക ആണെന്ന് അറിയിച്ചത്. 123 മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 9203 റൺസ് ടെസ്റ്റിൽ നേടിയ കോഹ്‌ലി ഈ യാത്രയിൽ 30 അർദ്ധ സെഞ്ചുറികളും നേടി.

സച്ചിൻ എഴുതിയത് ഇങ്ങനെ:

“ടെസ്റ്റിൽ നിന്ന് വിരമിക്കുമ്പോൾ, 12 വർഷം മുമ്പ്, എന്റെ അവസാന ടെസ്റ്റിനിടെ, നിങ്ങളുടെ ഒരു പ്രവൃത്തി ഞാൻ ഓർമ്മിക്കുന്നു. മരിച്ചുപോയ നിങ്ങളുടെ പിതാവിന്റെ ഒരു ത്രെഡ് എനിക്ക് സമ്മാനമായി നൽകാൻ നിങ്ങൾ വാഗ്ദാനം ചെയ്തു. അത് എനിക്ക് സ്വീകരിക്കാൻ കഴിയാത്തത്ര വ്യക്തിപരമായ ഒന്നായിരുന്നു. പക്ഷേ ആ പ്രവർത്തി എന്നെ വല്ലാതെ സ്പർശിച്ചു. അന്നുമുതൽ എന്നിൽ നിലനിൽക്കുന്നു. പകരമായി നൽകാൻ എന്റെ പക്കൽ ഒരു ത്രെഡ് ഇല്ലായിരിക്കാം, പക്ഷെ ഞാൻ നൽകുന്ന ആശംസയും ആരാധനയും ദയവായി ഏറ്റുവാങ്ങുക ” സച്ചിൻ ഇൻസ്റ്റാഗ്രാമിൽ എഴുതി.

അദ്ദേഹം തുടർന്നു: “എന്തൊരു അവിശ്വസനീയമായ ടെസ്റ്റ് കരിയറാണ് നിങ്ങളുടേത്. റൺസ് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ വളരെയധികം നൽകിയിട്ടുണ്ട്. പുതിയ തലമുറക്ക് നിങ്ങൾ സമ്മാനിച്ചത് വലിയ ആവേശമാണ്. വളരെ സവിശേഷമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ”, അദ്ദേഹം കൂട്ടിച്ചേർത്തു.”

എന്തായാലും കോഹ്‌ലിയുടെ ടെസ്റ്റ് വിരമിക്കലിന് പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ