പന്തിനെ നോക്കി ദഹിപ്പിച്ച് കോഹ്‌ലി, പകച്ച് താരം; വീഡിയോ വൈറല്‍

ഇന്ത്യ ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് പുരോഗമിക്കവേ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ബാറ്റിംഗിനിടെ റിഷഭ് പന്തിനെ വിരാട് കോഹ്‌ലി നോക്കി വിരട്ടിയതാണ് വൈറലായിരിക്കുന്നത്. ലഞ്ചിനു ശേഷം മത്സരം ആരംഭിച്ചപ്പോഴായിരുന്നു സംഭവം.

പന്തുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു കോഹ്‌ലിയുടെ വിരട്ടല്‍. റണ്ണൗട്ട്ില്‍നിന്ന് രക്ഷപ്പെടാന്‍ കോഹ് ലിയ്ക്ക് ക്രീസിലേക്ക് നീളന്‍ ഡൈവ് തന്നെ ചെയ്യേണ്ടിവന്നു. കഷ്ടിച്ചാണ് താരം വിക്കറ്റ് പോകാതെ രക്ഷപ്പെട്ടത് ഇതിന് പിന്നാലെയായിരുന്നു കോഹ്‌ലി പന്തിനെ ദേഷ്യത്തോടെ തുറിച്ചുനോക്കിയത്.

പിന്നീട് അധികം വൈകാതെ താരം പുറത്താവുകയും ചെയ്തു. ടസ്‌കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്‍ ക്യാച്ചെടുത്താണ് കോഹ്‌ലി പുറത്തായത്. 73 പന്തില്‍ 24 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. 86* റണ്‍സുമായി പന്തും 58*  റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

Latest Stories

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം