RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍സ് ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച സ്‌കോറിലേക്ക്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വിരാട് കോഹ്ലിയും ജേക്കബ്‌ ബെതലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് സമ്മാനിച്ചത്. 33 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്നത്തെ ഇന്നിങ്‌സോടെ സായി സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. 11 കളികളില്‍ 505 റണ്‍സാണ് നിലവില്‍ കോഹ്ലിക്കുളളത്. സായിക്കാവട്ടെ 10 കളില്‍ 504 റണ്‍സും.

പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ ബോളര്‍മാരെ കോഹ്ലി തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. വളരെ കരുതലോടെ തുടങ്ങിയ താരം പിന്നീട് അങ്ങോട്ട് കത്തിക്കയറുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായത്. ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ടീം സ്‌കോര്‍ 10ാം ഓവറില്‍ 97 റണ്‍സില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിക്കവേയായിരുന്നു കോഹ്ലിയും സാം കറന് വിക്കറ്റ് നല്‍കി മടങ്ങിയത്.

നിലവില്‍ 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റിന് 144 റണ്‍സ് എന്ന നിലയിലാണ് ആര്‍സിബി. ജേക്കബ് ബെതലിനും കോഹ്ലിക്കും പുറമെ ദേവ്ദത്ത് പടിക്കലും പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടിധാറും ജിതേഷ് ശര്‍മ്മയുമാണ് നിലവില്‍ ആര്‍സിബിക്കായി ക്രീസിലുളളത്. മത്സരത്തില്‍ ടോസ് നേടിയ സിഎസ്‌കെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക