അനുഷ്‌ക-വിരാട് വിവാഹം; സാനിയ മിര്‍സയ്ക്ക് പറയാനുള്ളത്

പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമം കുറിച്ച് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹിതരായത്. ദീര്‍ഘകാലം പ്രണയത്തിലായിരുന്ന ഇവര്‍ ഇറ്റലിയില്‍ വെച്ചാണ് മംഗല്യം ചാര്‍ത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളും ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ക്രിക്കറ്റ് താരവുമായ കോഹ്ലിയും അനുഷ്‌ക്കയും ഒന്നിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശംസകളുടെ പെരുമഴയായിരുന്നു.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ആശംസയാണ് ഇതില്‍ വ്യത്യസ്തമായത്. അനുഷ്‌ക്കയും വിരാടും ജോഡി നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ സാനിയ മീഡിയ ഹൈപ്പ് ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ദമ്പതികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ വിവാഹം നടത്തിയാല്‍ മാധ്യമങ്ങളിലുണ്ടാക്കുന്ന പുകില് കണ്ടിട്ടാണ് അവര്‍ ഇറ്റലിയില്‍ പോയി വിവാഹിതരായത്. ദീര്‍ഘകാലമായി അവര്‍ പ്രണയത്തിലായിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എങ്കിലും വിവാഹിതരാകുമ്പോള്‍ മീഡിയ ഹൈപ്പുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. സാനിയ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കുമായുള്ള വിവാഹ സമയത്തും മാധ്യമങ്ങള്‍ വമ്പന്‍ ഹൈപ്പുണ്ടാക്കിയിരുന്നു. സെലിബ്രിറ്റികള്‍ തമ്മിലുള്ളി വിവാഹം എപ്പോഴും സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ ഇവര്‍ക്ക് ഒരു സമയത്ത് നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്