ക്രിസ് ​ഗെയ്ലിന്റെ പിൻ​ഗാമി ഇനി അവൻ, 134 പന്തിൽ 327 അടിച്ച് ഞെട്ടിച്ച് 13 കാരൻ‌, വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവൻഷിയുടെ കൂട്ടുകാരൻ

രാജസ്ഥാൻ റോയൽസിനായി ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ച താരമാണ് വൈഭവ് സൂര്യവൻഷി. ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 ബോളിൽ സെഞ്ച്വറിയടിച്ചായിരുന്നു 14കാരനായ കൗമാര താരം ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചത്. 1.10 കോടി രൂപയ്ക്ക് എന്തിനാണ് വൈഭവിനെ ടീമിലെടുത്തത് എന്ന് ചോദിച്ചവർക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് തന്റെ സെഞ്ച്വറി ഇന്നിങ്സിലൂടെ താരം നൽകിയത്.

രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ എഴ് മത്സരങ്ങളിൽ നിന്നായി 252 റൺസാണ് വൈഭവ് അടിച്ചൂകൂട്ടിയത്. കൂടാതെ എറ്റവുമുയർന്ന സ്ട്രൈക്ക് റേറ്റിനുളള കർവ് സൂപ്പർ സ്ട്രൈക്കർ പുരസ്കാരവും വൈഭവിന് ലഭിച്ചിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസ് നേടിയും വൈഭവ് തിളങ്ങി.

ഇപ്പോൾ വൈഭവ് സൂര്യവൻഷിയുടെ പതിമൂന്നുകാരനായ കൂട്ടുകാരനാണ് വാർത്തകളിൽ നിറയുന്നത്. വൈഭവിന്റെ സുഹൃത്തും ബിഹാർ താരവുമായ അയാൻ രാജാണ് 134 പന്തിൽ 327 റൺസ് നേടി വൈറൽ താരമായിരിക്കുന്നത്. മുസാഫർപൂരിൽ നടന്ന ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിലാണ് കൗമാര താരം ഇത്രയും പന്തുകളിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

30 ഓവർ മത്സരത്തിൽ 22 സിക്സും 41 ഫോറുകളുമാണ് അയാൻ നേടിയത്. ബിഹാറിലെ സൻസ്ക്രിതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയാണ് കൗമാര താരം കളിക്കുന്നത്. ഇന്നിങ്സിലെ ഭൂരിഭാ​ഗം പന്തുകളും അയാൻ തന്റെ ടീമിനായി നേരിടുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി