'ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി'; ജയ്‌സ്വാളിനെ പുകഴ്ത്തി മുൻ ഇന്ത്യൻ ഇതിഹാസം

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപണർ യശസ്‌വി ജയ്‌സ്വാളിനു ഏഴാം ടെസ്റ്റ് സെഞ്ച്വറി. 173 പന്തിൽ 253 റൺസ് നേടി താരം ഇപ്പോഴും ക്രീസിലുണ്ട്. കൂടാതെ സായി സുദർശനും 87 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ ഓപണർ കെ എൽ രാഹുൽ 38 റൺസ് നേടി മടങ്ങി.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 318 റൺസിന്‌ 2 വിക്കറ്റ് നഷ്ടം എന്ന നിലയിലാണ്. ജയ്‌സ്വാളിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

” ഓരോ ദിവസം കഴിയുന്തോറും അവൻ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണ്. അവൻറെ റൺസടിക്കാനുള്ള ദാഹത്തെ കുറിച്ചും ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന രീതിയെക്കുറിച്ചും നമ്മൾ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചെങ്കിലും അവന് അത് വലിയ സ്‌കോറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ അവൻ വലിയ സ്‌കോർ നേടാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്.

ഇത്രയും ചെറിയ കരിയറിൽ ഒരിക്കൽ പോലും അവൻ അവസരങ്ങൾ നഷ്ടമാക്കിയിട്ടില്ല. ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ജയ്‌സ്വാളിനെ പുറത്താക്കുക ബുദ്ധിമുട്ടാണ്. ഈ ടെസ്റ്റിൽ ഇപ്പോൾ തന്നെ അവൻ 173 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. രണ്ടാം ദിനം ക്രീസിലിറങ്ങുമ്പോൾ ഡബിൾ സെഞ്ച്വറിയായിരിക്കും അവൻറെ ആദ്യ ലക്ഷ്യമെങ്കിലും കരിയറിലാദ്യമായി ട്രിപ്പിൾ സെഞ്ച്വറി അടിക്കാനുള്ള സുവർണാവസരവും അവൻറെ മുന്നിലുണ്ട്. അത് അവൻ നഷ്ടമാക്കില്ലെന്നാണ് കരുതുന്നത്,’ അനിൽ കുംബ്ലെ ജിയോ ഹോട്സ്റ്റാറിൽ പറഞ്ഞു.

ഈ ടെസ്റ്റ് മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍