സൂര്യകിരീടം വീണുടഞ്ഞതുകൊണ്ട് നാളെ സഞ്ജുവിന് ചാൻസ് കിട്ടും എന്ന് വിചാരിച്ചവർ മണ്ടന്മാർ, രോഹിത്തിന്റെ വിശ്വസ്തൻ സൂര്യകുമാറിന് വീണ്ടും വീണ്ടും അവസരം കിട്ടും; സഞ്ജുവിന പറ്റിക്കുന്ന ബി.സി.സി.ഐ സ്റ്റൈൽ

സൂര്യകുമാർ യാദവ്- ഇന്ത്യൻ ടീമിനായി കളിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളു എങ്കിലും ഒരുപാട് ആരാധകരെ സഭാധിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന പേര് പേര് ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിക്കാൻ താരത്തിനായി. എന്നാൽ ടി20 യൊഴികെ മറ്റൊരു ഫോര്മാറ്റിലും ക്ലച്ച് പിടിക്കാൻ താരത്തിന് സാധിച്ചല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നലെ നടന്ന മത്സരത്തിലും റൺ ഒന്നും എടുക്കാതെ മടങ്ങിയ സൂര്യ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായിട്ടാണ് പുറത്തായത്. ഇങ്ങനെ തുടർച്ചയായി മൂന്ന് പ്രാവശ്യം ഏകദിനങ്ങളിൽ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനുമായി സൂര്യ മാറി.

ഏകദിനത്തിലും, ടെസ്റ്റിലുമൊക്കെ താരത്തിന് എന്നൊക്കെ അവസരം നൽകിയിട്ടുണ്ടോ അന്നൊക്കെ താരം ദുരന്തമായി തീർന്നിട്ടുമുണ്ട്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര താരത്തിന് അതിനിര്ണായകം ആയിരുന്നു. കാരണം ലോകകപ്പിൽ ടീമിലിടം കിട്ടണമെങ്കിൽ അത് അത്യാവശ്യം ആയിരുന്നു. എന്നാൽ പരമ്പരയിലെ അതി ദയനീയ പ്രകടനത്തോടെ സൂര്യകുമാറിന് പകരം സഞ്ജു ടീമിൽ വേണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

സഞ്ജു എങ്ങാനുമാണ് സൂര്യയുടെ സ്ഥാനത്ത് എങ്കിൽ ഒന്ന് ആലോചിക്കുക. അയാൾ ഒരു മത്സരത്തിൽ നിന്ന് ഇത്തരത്തിൽ പുറത്താകുമ്പോൾ തന്നെ ടീമിൽ നിന്ന് പുറത്താകും. കുറച്ച് പേരോട് കൂടുതൽ സ്നേഹം എന്ന ബിസിസിഐ രീതി മാറ്റി സഞ്ജുവിനൊക്കെ അവസരം കൊടുത്താൽ അത് ടീമിന് ഗുണം ചെയ്യും. അല്ലെങ്കിൽ കൂടുതൽ കൂടുതൽ ഗോൾഡൻ ഡക്കുമായി സൂര്യ വരുമ്പോൾ അതും കണ്ട് ഇരിക്കാം.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍