ഇതിഹസങ്ങളൊക്കെ തന്നെ, പക്ഷെ വിടവാങ്ങൽ മത്സരം കളിക്കാതെ പാഡഴിക്കേണ്ടി വന്നവർ ഇവർ; ഇന്ത്യൻ താരങ്ങളിൽ പണി കിട്ടിയത് ഇവർക്ക്

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മികച്ച ക്രിക്കറ്റ് താരങ്ങളുടെ ഒരു കൂട്ടായ്മയാൽ എന്നും രാജ്യം സമ്പന്നമായിരുന്നു. ഒത്തിരി ഇതിഹാസങ്ങൾ രാജ്യത്തിന് ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടും ഉണ്ട്. എന്നിട്ടും അവർ അർഹിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്ന വിടവാങ്ങൽ മത്സരങ്ങൾ ഈ താരങ്ങൾക്ക് ലഭിച്ചില്ല. എം എസ് ധോണി, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ശിഖർ ധവാൻ തുടങ്ങിയ നാല് ഇതിഹാസങ്ങൾക്കും വിടവാങ്ങൽ മത്സരങ്ങൾ ലഭിച്ചില്ല.

എംഎസ് ധോണി – ക്യാപ്റ്റൻ കൂൾ

ശാന്തമായ സ്വഭാവത്തിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനും മിടുക്കനായ എംഎസ് ധോണി, 2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഉൾപ്പെടെ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് നയിച്ചു. ന്യൂസിലൻഡിനെതിരായ 2019 ലോകകപ്പ് സെമി ഫൈനലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഒരു വർഷത്തിന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. ധോണിയുടെ പെട്ടെന്നുള്ള വിരമിക്കൽ ഒരു ഞെട്ടലായിരുന്നു, ഒരു വിടവാങ്ങൽ മത്സരത്തിന് വേണ്ടി അവസരം വന്നിട്ടും അത് യാഥാർത്ഥ്യമായില്ല. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരത്തിന് വിടവാങ്ങൽ ലഭിക്കാതെ പോയത് നിരാശയായി.

യുവരാജ് സിംഗ് 

ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിനും ഒരു വിടവാങ്ങൽ മത്സരം ലഭിച്ചില്ല. ക്യാൻസറിനെതിരായ പോരാട്ടങ്ങളിലൂടെയും ശ്രദ്ധേയമായ തിരിച്ചുവരവിലൂടെയും അദ്ദേഹത്തിൻ്റെ കരിയർ കയറ്റിറക്കങ്ങൾ നിറഞ്ഞത് ആയിരുന്നു. 2017-ലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരം. ധോണി കാരണമാണ് അദ്ദേഹത്തിന് വിടവാങ്ങൽ കിട്ടാത്തത് എന്നാണ് യുവി ആരാധകർ വിശ്വസിക്കുന്നത് .

സുരേഷ് റെയ്‌ന

പലപ്പോഴും ധോണിയുടെ നിഴലായി നിന്ന സുരേഷ് റെയ്‌ന ഇന്ത്യയുടെ പല വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരവും 2018-ൽ ആയിരുന്നു, ധോണിയെപ്പോലെ, സോഷ്യൽ മീഡിയയിൽ തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചു. റെയ്‌നയുടെ കരിയർ സ്ഥിരതയാർന്ന പ്രകടനങ്ങളാൽ നിറഞ്ഞിരുന്നു, എന്നിട്ടും അദ്ദേഹത്തിനും ഒരു വിടവാങ്ങൽ മത്സരം നിഷേധിക്കപ്പെട്ടു.

ശിഖർ ധവാൻ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശിഖർ ധവാൻ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം എന്തായാലും ആരാധകർക്ക് ഞെട്ടലുണ്ടാക്കി എന്ന് പറയാം.

ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. അർഹിച്ച വിരമിക്കൽ താരത്തിനും ലഭിച്ചില്ല.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി