ദ്രാവിഡ് ഭായിയോട് ഞാൻ കള്ളത്തരം പറയേണ്ട ആവശ്യമില്ല, എനിക്ക് ആ കാര്യത്തിൽ ബുദ്ധിമുട്ട് തോന്നി; വീഡിയോ കാണാം

1200 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോഹ്‌ലിയുടെ ഭാഗത്ത് നിന്നും ഒരു ടെസ്റ്റ് സെഞ്ചുറി പിറന്നിരിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്കായി 186 റൺസ് നേടിയ വിരാട് കോഹ്‌ലി ഇടവേളക്ക് ശേഷം ടെസ്റ്റ് സെഞ്ചുറി നേടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കോഹ്‌ലിയുടെ ഭാഗത്ത് നിന്നും അത്ര നല്ല പ്രകടനങ്ങൾ ആയിരുന്നില്ല ടെസ്റ്റിൽ പിറന്നിരുന്നത്. എന്നിരുന്നാലും, തിരിച്ചുവരാനുള്ള കോഹ്‌ലിയുടെ ആഗ്രഹം ഫലം കണ്ടു, നല്ല അധ്വാനത്തിനൊടുവിൽ കോഹ്ലി അത് നേടിക്കഴിഞ്ഞിരിക്കുകയാണ്.

അഹമ്മദാബാദ് ടെസ്റ്റ് അവസാനിച്ചതിന് ശേഷം ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോൾ, ടെസ്റ്റിലെ സെഞ്ച്വറി വരൾച്ച ബുദ്ധിമുട്ട് ഉണ്ടാക്കിയോ എന്ന് കോഹ്‌ലിയോട് ചോദിച്ചു. വളരെ സത്യസന്ധമായിട്ടാണ് കോഹ്ലി അതിനെല്ലാം മറുപടി നൽകിയത്.

BCCI.TV പങ്കിട്ട ഒരു വീഡിയോയിൽ, ഇത്രയും കാലം ഒരു ടെസ്റ്റ് സെഞ്ച്വറി നേടാത്തത് ബുദ്ധിമുട്ടാണോ എന്ന് ദ്രാവിഡ് കോഹ്‌ലിയോട് ചോദിച്ചു. മറുപടിയായി വിരാട് പറഞ്ഞു: “സത്യം പറഞ്ഞാൽ, ഞാൻ നല്ല രീതിയിൽ തന്നെ ബുദ്ധിമുട്ടിലായിരുന്നു. സെഞ്ചുറികൾ നേടുന്നത് നിങ്ങൾക്ക് പ്രജോദനമാകുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിനാൽ എന്റെ ബാറ്റിൽ നിന്ന് സെഞ്ചുറികൾ പിറക്കുന്നില്ല എന്ന സത്യം എന്നെ ബുദ്ധിമുട്ടിച്ചു.”

“എന്നാൽ അതിന്റെ മറുവശം, ഞാൻ 40 അല്ലെങ്കിൽ 45 റൺസ് കൊണ്ട് സന്തോഷിക്കുന്ന ആളല്ല എന്നതാണ്. ടീമിന് വേണ്ടി പ്രകടനം നടത്തുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്ന ഒരാളാണ്. ഞാൻ ബാറ്റ് ചെയ്യുമ്പോൾ. 40-ൽ എത്തിയാൽ എനിക്ക് ഇവിടെ 150 നേടാനാകുമെന്ന് എനിക്കറിയാം, അത് എന്റെ ടീമിനെ സഹായിക്കുമെന്ന് എനിക്കറിയാം. അത് സംഭവിക്കാതിരുനാട് എന്നെ വല്ലാതെ തളർത്തി. ടീമിന് വേണ്ടി ഇത്രയും വലിയ സ്കോർ നേടാൻ എനിക്ക് കഴിയുന്നില്ല, കാരണം ടീമിന് വേണ്ടി പ്രകടനം നടത്തുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു. എനിക്ക് ആവശ്യമുള്ളപ്പോൾ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പ്രയാസകരമായ സാഹചര്യങ്ങളിലും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഇരുവരുടെയും സംഭാഷണമാ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...