ഇന്ത്യൻ ടീമിൽ വേറെ ഒരു വിരാട് കോഹ്‌ലി ഉണ്ട്, ആളുകളെ വൈബ് ആക്കാൻ അവനനാണ് പറ്റിയ മുതൽ: ജോഷ് ഹേസിൽവുഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)യുമായുള്ള നല്ല സമയത്തിൽ മുഹമ്മദ് സിറാജിന്റെ പ്രകടനങ്ങൾ താൻ ആസ്വദിച്ചിരുന്നു എന്ന് ജോഷ് ഹേസിൽവുഡ്. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡുമായുള്ള ചൂടേറിയ തർക്കത്തിന് ശേഷം സിറാജ് തലക്കെട്ടുകളിൽ ഇടം നേടിയതോടെ ജോഷ് അദ്ദേഹത്തെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തു വരുക ആയിരുന്നു.

ഇന്ത്യയ്‌ക്കെതിരെ ഹെഡ് കളിച്ച ഇന്നിംഗ്സ് അതിമനോഹരമായിരുന്നു. 140 റൺ നേടി താരം കളിച്ച ഇന്നിംഗ്സ് ആണ് ഇന്ത്യയെ തോൽപ്പിച്ചത് എന്ന് പറയാം. പുറത്തായതിന് ശേഷം ഹെഡ് സിറാജുമായി ഏറ്റുമുട്ടുകയും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഐസിസി ഇരുവർക്കും എതിരെ നടപടി എടുക്കുകയും ചെയ്തു.

തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹേസിൽവുഡ്, സിറാജിൻ്റെ അഭിനിവേശം ഉയർത്തിക്കാട്ടുകയും ബെംഗളൂരു ആസ്ഥാനമായുള്ള ടീമിന്റെ ആക്രമണത്തിൻ്റെ നേതാവായി പറയുകയും ചെയ്തു. “ആർസിബിയിൽ ഞാൻ അവനുമായി ഒരു കൂട്ടുകെട്ട് നടത്തി. അവരുടെ ബൗളിംഗ് ആക്രമണത്തിൻ്റെ നേതാവ് അവനാണ്. ആവേശത്തിൻ്റെ കാര്യത്തിലും ജനക്കൂട്ടത്തെ എഴുന്നേൽപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം വിരാട് കോഹ്‌ലിയെപ്പോലെയാണ്.” ജോഷ് ഹേസിൽവുഡ് പറഞ്ഞു.

പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റും രണ്ടാം മത്സരത്തിൽ നാല് വിക്കറ്റും സിറാജ് വീഴ്ത്തി. അതേസമയം ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഹേസിൽവുഡ് കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി