'ഇതിലും മികച്ചൊരു തീരുമാനം വേറെയില്ല'; ഇതാണ്ടാ നായകൻ..., ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഗില്ലിന്റെ ആഹ്വാനം

ടെസ്റ്റ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ സമീപകാല പ്രതിസന്ധികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ധീരമായ നിർദ്ദേശവുമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്ത്. റെഡ്-ബോൾ അസൈൻമെന്റുകൾക്ക് മുമ്പ് ടീം തയ്യാറെടുക്കുന്ന രീതിയിൽ നിരാശനായ ക്യാപ്റ്റൻ, ഓരോ ടെസ്റ്റ് പരമ്പരയ്ക്കും മുമ്പ് തന്റെ ടീമിന് 15 ദിവസത്തെ പരിശീലന കാലയളവ് നൽകണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഈ നീക്കം ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഒരു നല്ല ചർച്ചയ്ക്ക് തുടക്കമിട്ടു. നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ 26 കാരനായ ക്യാപ്റ്റനെ പ്രശംസിച്ചു. റോബിൻ ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ, ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചുള്ള യുവതാരത്തിന്റെ നിലപാടിനെ പ്രശംസിച്ചു. കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റ് അർഹിക്കുന്ന ബഹുമാനത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ക്യാപ്റ്റന്റേത് ഏറ്റവും മികച്ച നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഒരു നേതാവിന്റെ ധീരമായ ആഹ്വാനമാണിതെന്ന് ഞാൻ കരുതുന്നു. അതിനേക്കാൾ മികച്ച ഒരു ആഹ്വാനമില്ല. ഈ നീക്കം വളരെ നല്ലതാണ്. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്, ഒരു ടീമിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തയ്യാറെടുപ്പ് ആവശ്യമാണ്. WTC ജയിക്കാൻ നമ്മൾ ഒരു ടെസ്റ്റ് പരമ്പര കളിക്കുകയാണ്. അതിനാൽ അത് ജയിക്കാൻ, മത്സരം കളിച്ചതുകൊണ്ട് മാത്രമായില്ല. നിങ്ങൾ ആസൂത്രണം ചെയ്യുകയും തയ്യാറാക്കുകയും ടീമിനെ ശക്തമായി കെട്ടിപ്പടുക്കുകയും വേണം. അദ്ദേഹം അത് ഉന്നയിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്”, ഉത്തപ്പ പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമെന്ന് കെ സുരേന്ദ്രന്‍; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത്

WPL 2026: 'എങ്ങോട്ടാ ഈ തള്ളിക്കയറുന്നത്...'; ക്യാമറാമാന്റെ വികൃതിയിൽ ഇടഞ്ഞ് സ്മൃതി മന്ദാന

സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജിപിയിലേക്ക്; നേതാക്കളുടെ സൗകര്യാർഥം ഉടൻ പാർട്ടി പ്രവേശനം

'കൊച്ചി മേയര്‍ പദവി കിട്ടാന്‍ സഹായിച്ചത് ലത്തീന്‍ സഭ'; സഭാ നേതൃത്വം തനിക്കായി പറഞ്ഞു, സഭാ നേതാക്കള്‍ക്ക് നന്ദിയെന്ന് വി കെ മിനിമോള്‍

'ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്ക്, അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല'; രമേശ് ചെന്നിത്തല

കോടതിയില്ല, കേൾവിയില്ല, കരുണയില്ല: പുതിയ കുടിയേറ്റ ഇന്ത്യ

ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

'പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം 'സ്ത്രീരത്നങ്ങൾ' എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും, ഇരട്ടത്താപ്പിന്റെ രാജ്‌ഞിമാർ'; വിമർശിച്ച് വിജയ് ബാബു

അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ