രോഹിത് സ്‌റ്റോക്‌സിനേക്കാള്‍ മികച്ച നായകനല്ല, വിജയം സമ്മാനിച്ച ഘടകം മറ്റൊന്ന്; തുറന്നടിച്ച് ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം 4-1നു സ്വന്തമാക്കിയെങ്കിലും രോഹിത് ശര്‍മ്മ ബെന്‍ സ്‌റ്റോക്‌സിനേക്കാള്‍ മികച്ച നായകനാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം ഗ്രേം സ്വാന്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയം കൊയ്യാന്‍ സഹായിച്ചത് രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയൊന്നുമല്ലെന്നും മികച്ച ബോളര്‍മാരുടെ സാന്നിധ്യമാണ് അവര്‍ക്കു മുതല്‍ക്കൂട്ടായതെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മയാണ് ഈ പരമ്പരയില്‍ മുന്‍തൂക്കമുള്ള ക്യാപ്റ്റനെന്നു ഞാന്‍ കരുതുന്നില്ല. കാരണം ബോളര്‍മാരാണ് അദ്ദേഹത്തെ ഈ പരമ്പരയില്‍ വിജയം കൊയ്യാന്‍ സഹായിച്ചത്. സ്റ്റോക്‌സിനെ അപേക്ഷിച്ചു ആവനാഴിയില്‍ കൂടുതല്‍ ആയുധങ്ങളുണ്ടായിരുന്നത് രോഹിത്തിനായിരുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ നന്നായിരുന്നു. എന്റെ വാക്കുകളെ തെറ്റായി എടുക്കരുത്. പക്ഷെ ബെന്‍ സ്റ്റോക്സ് മോശമായിട്ടാണ് ഇംഗ്ലണ്ടിനെ നയിച്ചതെന്നു ഞാന്‍ കരുതുന്നില്ല. അവിടെ തെറ്റായ മരത്തിലേക്കാണ് നിങ്ങള്‍ കുരയ്ക്കുന്നതെന്നു ഞാന്‍ കരുതുന്നു.

രോഹിത് ശര്‍മയുടെ ബോളര്‍മാര്‍ അദ്ദേഹത്തെ പരമ്പരയിലുടനീളം നന്നായി സഹായിച്ചിട്ടുണ്ട്. അതു രോഹിത്തിനു മുതല്‍ക്കൂട്ടായി വരികയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബോളിംഗ് നിരയുടെ പ്രകടനം മികച്ചതായിരുന്നില്ല. പക്ഷെ അവസാനത്തെ നാലു ടെസ്റ്റുകളിലും ബോളര്‍മാര്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു- സ്വാന്‍ നിരീക്ഷിച്ചു.

Latest Stories

'രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചു'; അഖില്‍ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുത്; കേസില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈകോടതി; ബിഗ് ബോസ് താരത്തിന് നിര്‍ണായകം

INDIAN CRICKET: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ബിസിസിഐ നല്‍കിയത് എട്ടിന്റെ പണി, രോഹിത് ശര്‍മ്മയുടെ വിരമിക്കലില്‍ സംഭവിച്ചത്

മലയാളക്കര നെഞ്ചേറ്റിയ മോഹന്‍ലാല്‍.. മലയാളികളുടെ ലാലേട്ടന്‍..; ആശംസകളുമായി പ്രമുഖര്‍

IPL 2025: കാണിച്ചത് അബദ്ധമായി പോയി, ബിസിസിഐക്ക് പരാതി നൽകി കെകെആർ; സംഭവം ഇങ്ങനെ

‘മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ’; ആലുവയിലെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി; അമിത വില ഈടാക്കുന്നവരെ പിടികൂടുമെന്ന് ആരോഗ്യ വകുപ്പ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

മഹാനടന്റെ ജീവചരിത്രം വരുന്നു; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരത്ത് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിൽ

INDIAN CRICKET: നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേ ഒരു മികച്ച കളിക്കാരൻ അവൻ, അയാളെ ഇന്ത്യൻ നായകനാക്കുക: സഞ്ജയ് മഞ്ജരേക്കർ