ജൂനിയര്‍ ക്രിക്കറ്റില്‍ അനേകം ഇരട്ടശതകങ്ങളുണ്ട് ; എപ്പോഴും ഇഷ്ടം ദീര്‍ഘ ഇന്നിംഗ്‌സ് ; നൂറാം ടെസ്റ്റിനെ കുറിച്ച് കോഹ്‌ലി

ഒരു ദശകമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് മുന്‍ നായകനും ബാറ്റ്‌സ്മാനുമായ വിരാട്‌കോഹ്ലി. മൊഹാലിയില്‍ ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കുമ്പോള്‍ 12 ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള 100 ടെസ്റ്റ് കളിച്ചവരുടെ ക്ലബ്ബില്‍ കോഹ്ലിയുമെത്തും. മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തന്റെ നൂറാം ടെസ്റ്റ് മത്സരത്തേക്കുറിച്ച പ്രതികരിച്ച് സൂപ്പര്‍താരം വിരാട് കോഹ്ലി.

ഇന്ത്യയ്ക്ക് വേണ്ടി നൂറ് മത്സരം കളിക്കാനാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താരത്തിന്റെ പ്രതികരണം. ഇത്തരത്തിലൊരു നേട്ടം സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. ഫിറ്റ്‌നസിനായി താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തനിക്കും തന്റെ കുടുംബത്തിനും പരിശീലകനും എല്ലാം വലിയ നിമിഷമാണെന്ന് കോഹ്ലി ബിസിസിഐ ഇറക്കിയ വീഡിയോയില്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിന് എപ്പോഴും സജീവമായി നില്‍ക്കേണ്ടതുണ്ട്. അതാണ് യഥാര്‍ത്ഥ ക്രിക്കറ്റെന്നും താരം പറയുന്നു. എല്ലായ്‌പ്പോഴും താന്‍ വലിയ ഇന്നിംഗ്‌സാണ് ചിന്തിച്ചിരുന്നത്. ഒരിക്കലും ചെറിയ സ്‌കോറിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കോഹ്ലി പറയുന്നു.

ജൂനിയര്‍ ലെവലില്‍ കളിക്കുമ്പോള്‍ പോലും അനേകം തവണ താന്‍ ഇരട്ടശതകം നേടിയിട്ടുണ്ട്. ദീര്‍ഘ ഇന്നിംഗ്്‌സ് കളിക്കുന്നത് എപ്പോഴും താന്‍ ഇഷ്ടപ്പെടുന്നതായും താരം പറഞ്ഞു. രണ്ടു വര്‍ഷമായി ടെസ്റ്റിലോ ഏകദിനത്തിലോ ട്വന്റി20 യിലോ ഒരു ശതകം കണ്ടെത്താന്‍ പാടുപെടുകയാണ് വിരാട് കോഹ്ലി. 33 കാരനായ കോഹ്ലി അനേകം റെക്കോഡുകള്‍ നേടിയിട്ടുണ്ട്. 7962 റണ്‍സുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരം 50 ന് മുകളില്‍ ശരാശരിയുള്ള വളരെ കുറച്ചു താരങ്ങളില്‍ ഒരാളാണ്. 2019 നവംബറില്‍ ബംഗ്‌ളാദേശിനെതിരേ 136 റണ്‍സ് നേടിയ ശേഷം വിരാട് കോഹ്ലി ഇതുവരെ അതിന് ശേഷം സെഞ്ച്വറി നേടിയിട്ടില്ല.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”