സൂപ്പര്‍ സ്പിന്നര്‍ ഉടന്‍ വിരമിക്കും; ഐപിഎല്ലില്‍ പുതിയ ദൗത്യം ഏറ്റെടുക്കും

ഇന്ത്യന്‍ ഓഫ് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നു. അടുത്തയാഴ്ച ഭാജി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ചശേഷം ഐപിഎല്ലില്‍ പുതിയ ദൗത്യം ഹര്‍ഭജന്‍ ഏറ്റെടുക്കുമെന്നും അറിയുന്നു.

ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഹര്‍ഭജന്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ യുഎഇ ലെഗില്‍ പൂര്‍ണമായും ഹര്‍ഭജന്‍ ഡഗ് ഔട്ടിലിരുന്നു. ക്രിക്കറ്റ് നിന്ന് കളമൊഴിഞ്ഞ ശേഷം ഒരു പ്രമുഖ ഐപിഎല്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം ഹര്‍ഭജന്‍ ചേരുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒന്നുരണ്ടു ഫ്രാഞ്ചൈസികള്‍ ഹര്‍ഭജനെ ക്ഷണിച്ചതായും അറിയുന്നു.

യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ താല്‍പര്യം ഹര്‍ഭജന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നൈറ്റ് റൈഡേഴ്‌സില്‍ വരുണ്‍ ചക്രവര്‍ത്തിക്കും വെങ്കടേഷ് അയ്യര്‍ക്കും മികവ് ഉയര്‍ത്താനുള്ള ഉപദേശങ്ങള്‍ ഹര്‍ഭജന്‍ നല്‍കിയിരുന്നു. ടീം സെലക്ഷനിലും ഹര്‍ഭജന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം