നിഗൂഢ സ്പിന്നറുടെ കഥ കഴിയുന്നു; ലോക കപ്പില്‍ ഇനി ഇറങ്ങിയേക്കില്ല

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ അവസരം നല്‍കിയ നിഗൂഢ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ വഴിയടയുന്നു. കാല്‍വണ്ണയ്ക്ക് പരിക്കേറ്റ വരുണ്‍ ലോക കപ്പില്‍ ഇനി കളിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ വരുണിനെ ടൂര്‍ണമെന്റിനിടെ തന്നെ പരിക്ക് അലട്ടിയിരുന്നു. എങ്കിലും ലോക കപ്പ് ടീമില്‍ താരത്തെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. സൂപ്പര്‍ 12ലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച വരുണിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് പരിക്കു മൂലം ഒഴിവാക്കപ്പെട്ടത്. പകരമെത്തിയ ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയതും വരുണിന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. രാഹുല്‍ ചഹാറും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഇടംപിടിക്കുന്നുണ്ട്.

നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച അശ്വിന്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞതും നാലര മാസങ്ങള്‍ക്കു ശേഷമാണ്. ഒരു ഇടവേളയ്ക്കു ശേഷം ലഭിച്ച അവസരം വേണ്ടവിധം മുതലെടുക്കാന്‍ അശ്വിന് സാധിച്ചെന്നു വിലയിരുത്താം.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം