അവർക്കില്ലാതെ പോയതും നമുക്ക് ഉള്ളതുമായ ഇതിഹാസം; ജസ്പ്രീത് ബുംറയുടെ മികവിന് സല്യൂട്ട്

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റൺസ് വിജയം. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്.

മത്സരത്തിൽ നിർണായകമായ ബോളിങ് പ്രകടനമാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ കാഴ്ച വെച്ചത്. ഇന്ത്യക്ക് വേണ്ടി എറിഞ്ഞ എല്ലാ ബോളർമാരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ബുംറ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചിലത്തി. ബുംറ എറിഞ്ഞ 18 ആം ഓവറിൽ അദ്ദേഹം വഴങ്ങിയത് വെറും 6 റൺസ് മാത്രമാണ്. ആ നിർണായക പ്രകടനമില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് ഫൈനൽ പ്രവേശനം അസാധ്യമായേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി. ബോളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ട്യ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ