കോടീശ്വരന്മാർ പണം വീശിയെറിയുന്ന പോലെ ഒരു പ്രവൃത്തി ബോളർമാർ കാണിച്ചു, അത് കണ്ടിട്ട് രവി ദേഷ്യപ്പെട്ടു; എല്ലാവർക്കും ശരിക്കും കിട്ടി; ശാസ്ത്രിയെ കുറിച്ച് ആർ. ശ്രീധർ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ അന്നത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെതിരെ ആഞ്ഞടിച്ച ഒരു സംഭവം പങ്കിട്ടു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കായിരുന്നു വഴക്ക് കിട്ടിയത്.

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആർ ശ്രീധർ അനുസ്മരിച്ചു. മീഡിയം പേസർ ഭുവനേശ്വർ കുമാർ പ്രോട്ടീസ് ടോപ്പ് ഓർഡറിനെ 12 /3 എന്ന നിലയിൽ ചുരുക്കി. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരുടെ വിക്കറ്റുകൾ താരം വീഴ്ത്തി. എന്നാൽ അതിന് ശേഷം കളി കൈവിട്ട പോയി

ദക്ഷിണാഫ്രിക്കയെ 286 എന്ന സ്‌കോറിലെത്തിച്ചതിന് രവി ശാസ്ത്രി ശരിക്കും ദേഷ്യത്തിലായി, ശാസ്ത്രി പേസ് ബോളറുമാർക്ക് എതിരെ ശക്തമായ ഭാക്ഷയിൽ തന്നെ ആനടിക്കുകയും ചെയ്യും.

“2018-ന്റെ തുടക്കത്തിൽ കേപ്ടൗണിലെ ആദ്യ ടെസ്റ്റിനായി ഞങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ, ഭുവനേശ്വർ അവരെ 12/3 ആയി തകർത്തു , ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരെ പുറത്താക്കി. പിന്നെ ഞങ്ങൾ കോടീശ്വരന്മാരെപ്പോലെ പന്തെറിഞ്ഞു, അവർ 286-ൽ എത്തി. അന്ന് വൈകുന്നേരം, രവി പേസ് ബോളറുമാരെ വിളിച്ചുവരുത്തി (ഭുവി, ഷമി, ബുംറ, ഹാർദിക്) അവരെ നല്ല രീതിയിൽ വഴക്ക് പറഞ്ഞു, ഇത്ര അലസമായി പന്തെറിയാൻ എങ്ങനെ തോന്നി എന്നാണ് ചോദിച്ചത്. വണ്ടി ഓടിക്കുന്നത് പോലെ ഇനി ശരിയായ ട്രാക്കിൽ ഓടിച്ചാൽ മതിയെന്നാണ് ആദ്യം പറഞ്ഞത്, ഒരു ഹാഫ് വോളിയും വേണ്ട എന്നും പറഞ്ഞു.

ഫാഫ് ഡു പ്ലെസിസും എബി ഡിവില്ലിയേഴ്സും മികച്ച കൂട്ടുകെട്ടുണ്ടാക്കി, അവർ മികച്ച അർദ്ധ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. ലോവർ-ഓർഡർ ബാറ്റർമാരും മികച്ച സംഭാവനകൾ നൽകി, ഒടുവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിൽ എത്തുക ആയിരുന്നു.

ആദ്യ ടെസ്റ്റിൽ 72 റൺസിനും രണ്ടാം ടെസ്റ്റിൽ 135 റൺസിനും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. എന്നിരുന്നാലും, മൂന്നാം ടെസ്റ്റിൽ 63 റൺസിന് വിജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാൻ വിരാട് കോഹ്‌ലിക്കും ടീമിനുമായി

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി