ആ താരമാണ് എന്റെ റോൾ മോഡൽ, അയാൾ താരങ്ങളെ മനസിലാക്കുന്ന പോലെ വേറെ ഒരുത്തനും...; തുറന്നടിച്ച് ഋഷഭ് പന്ത്

ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റനായി നിയമിതനായ ശേഷം, ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത്, കളിക്കാരെ നോക്കി അവരുടെ കുറവുകളും കഴിവുകളും തിരിച്ചറിഞ്ഞ് സംസാരിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കഴിവിനെ പ്രശംസിച്ചു. ഡൽഹി ക്യാപിറ്റൽസ് (ഡിസി) താരത്തെ വിട്ടയച്ചതിന് ശേഷം 2025 ലെ ഐപിഎൽ ലേലത്തിൽ 27 കോടി രൂപയുടെ റെക്കോർഡ് വിലയ്ക്ക് പന്തിനെ എൽഎസ്ജി സ്വന്തമാക്കി.

2025 സീസണിന് രണ്ട് മാസം മാത്രം ശേഷിക്കെ, പന്തിനെ തങ്ങളുടെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021, 2022, 2024 വർഷങ്ങളിൽ 27 കാരനായ പന്ത് ഡിസിയെ നയിച്ചു, പന്തിന് കീഴിൽ 43 കളികളിൽ 23ലും ടീം വിജയിച്ചു.

എൽഎസ്‌ജിയുമായുള്ള തൻ്റെ വരാനിരിക്കുന്ന ക്യാപ്റ്റൻസി കാലത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“വളരെ വ്യക്തമായി തന്നെ പറയുകയാണ്. രോഹിത് ഭായിയിൽ നിന്ന്, ഒരു കളിക്കാരനെ എങ്ങനെ പരിപാലിക്കണമെന്ന് ഞാൻ പഠിച്ചു. ഒരു ടീമിനെ നയിക്കാൻ പോകുമ്പോൾ രോഹിത്തിന് നിന്ന് പഠിച്ച പാഠങ്ങൾ എനിക്ക് ഗുണം ചെയ്യും. നമ്മൾ ഒരു താരത്തിന് ആത്മവിശ്വാസം കൊടുത്താൽ അയാൾ നമ്മുടെ ടീമിന് വേണ്ടിയും എന്തും ചെയ്യും.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞാൻ ഒരുപാട് ക്യാപ്റ്റൻമാരിൽ നിന്നും എൻ്റെ ഒരുപാട് സീനിയർമാരിൽ നിന്നും പഠിച്ചു. നായകനിൽ നിന്ന് മാത്രമല്ല പഠിക്കാനുള്ളത്. കളിയുടെ അനുഭവവും കളിയുടെ എല്ലാ തന്ത്രവും ഉള്ള ഒരുപാട് മുതിർന്ന കളിക്കാർ ഉണ്ട്.”

എന്തായലും പന്ത് എന്ന പുതിയ നായകന്റെ കീഴിൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ