IND VS BAN: ആ താരം നൽകിയ ഉപദേശം ഇന്നത്തെ ഇന്നിംഗ്‌സിനെ കളറാക്കി, അല്ലെങ്കിൽ പണി പാളുമായിരുന്നു: ശുഭ്മാൻ ഗിൽ

ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസം ഇന്ത്യ ജയിച്ചു കയറിയിരുന്നു . സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

129 ബോൾ നേരിട്ട ഗിൽ രണ്ട് സിക്സിൻറെയും 9 ഫോറിൻറെയും അകമ്പടിയിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ശർമ്മ, 36 ബോളിൽ 41, വിരാട് കോഹ്‌ലി 38 ബോളിൽ 22, ശ്രേയസ് അയ്യർ 17 ബോളിൽ 15, അക്‌സർ പട്ടേൽ 12 ബോളിൽ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കെഎൽ രാഹുൽ 47 ബോളിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നു.

രോഹിതും ഗില്ലും ചേർന്നുള്ള തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷം തന്നെ ഇന്ത്യ ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ തുടർച്ചയായ ഇന്റർവെല്ലുകളിൽ വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിൽ തിരിച്ചെത്തി. അവിടെ ക്രീസിൽ ഒന്നിച്ച രാഹുൽ- ഗിൽ കൂട്ടുകെട്ട് ഇന്ത്യയെ കൂടുതൽ നഷ്ടം വരാതെ ജയിപ്പിക്ക് ആയിരുന്നു. തൻ്റെ പന്തിൽ സംതൃപ്തനായ മാൻ ഓഫ് ദി മാച്ച് ജേതാവ് ഗിൽ മത്സരശേഷം പിച്ച് ബാറ്റ് ചെയ്യാൻ എളുപ്പമല്ലെന്ന് വെളിപ്പെടുത്തി. “ഇത് ഏറ്റവും സംതൃപ്തമായ ഇന്നിംഗ്‌സാണ്, കാരണം ഐസിസി ടൂർണമെൻ്റിലെ എൻ്റെ ആദ്യ സെഞ്ച്വറിയാണിത്. പന്ത് ബാറ്റിലേക്ക് നന്നായി വന്നിരുന്നില്ല. ബാക്ക് ഫൂട്ടിൽ നിന്ന് സിംഗിളുകൾ എടുത്ത് കളിക്കാൻ കോഹ്‌ലി പറഞ്ഞിരുന്നു.”

‘ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് സമ്മർദ്ദമുണ്ടായിരുന്നു. അവസാനം വരെ ബാറ്റ് ചെയ്യണമെന്ന് നിന്ന് എനിക്ക് ഡ്രസിങ് റൂമിൽ നിന്ന്സ ന്ദേശം ലഭിച്ചു, ഇതാണ് ഞാൻ ചെയ്തത്. ടൂർണമെൻ്റ് വിജയത്തോടെ ആരംഭിക്കുന്നത് നല്ലതാണ്, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസെടുത്തു എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. താരം 118 ബോളിൽ 2 സിക്സിന്റെയും 6 ഫോറിന്റെയും അകമ്പടിയിൽ 100 റൺസെടുത്തു. ഒരുവേള 35 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയി-ജേക്കർ അലി കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 154 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. ജേക്കർ അലി 114 ബോളിൽ 68 റൺസെടുത്തു.

Latest Stories

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു, രണ്ട് ഭീകരർ പിടിയിൽ; ഭീകരർക്ക് ഐഎസ് ബന്ധം

ASIA CUP 2025: പാകിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താന്‍ ഇന്ത്യ, ഏഷ്യാ കപ്പില്‍ നിന്നും പിന്മാറിയേക്കും, നിര്‍ണായക നീക്കത്തിന് ബിസിസിഐ