BGT 2024: ആ ഇന്ത്യൻ താരത്തിന് ഭ്രാന്താണ്, കാണിച്ചത് തെറ്റായ കാര്യം; വെളിപ്പെടുത്തലുമായി കെ ശ്രീകാന്ത്

2024ലെ അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം നടത്തിയ ആഘോഷത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്, മുഹമ്മദ് സിറാജിനെതിരെ ആഞ്ഞടിച്ചു. മത്സരത്തിൽ 141 പന്തിൽ 140 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം പുറത്തായപ്പോൾ സിറാജ് അദ്ദേഹത്തെ മോശം പദങ്ങൾ ഉപയോഗിച്ചാണ് നേരിട്ടത് എന്നും അങ്ങനെ ചെയ്തത് മോശം ആയി പോയെന്നും ആണ് ശ്രീകാന്ത് പറഞ്ഞത്..

അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യൻ ബൗളർമാരെ ഹെഡ് തകർത്തതിന് ശേഷം ഒടുവിൽ സിറാജ് അദ്ദേഹത്തെ പുറത്താക്കുക ആയിരുന്നു. 17 ബൗണ്ടറികളും നാല് സിക്‌സറുകളും നേടിയ ഹെഡ് ഇന്ത്യയുടെ പ്രതീക്ഷകളെ തകർത്തു, ഓസ്‌ട്രേലിയയെ അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 157 റൺസിൻ്റെ നിർണായക ലീഡ് നേടാൻ ഹെഡ് സഹായിച്ചു.

“അവൻ നിഷ്കരുണം ഇന്ത്യൻ ബൗളിങ്ങിനെ തകർത്തു. സിറാജ്, നിങ്ങൾക്ക് ബുദ്ധിയില്ലേ ? നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? അവൻ നിങ്ങളെ തകർത്തെറിഞ്ഞു. അവൻ റൺ എടുത്താണ് മടങ്ങിയത്. അപ്പോൾ അവനെ അഭിനന്ദിക്കുക ആയിരുന്നു ചെയ്യേണ്ടത്. എന്നാൽ സിറാജ് ചുമ്മാ ഷോ കാണിക്കുക ആയിരുന്നു.”

“0 റൺസിനോ 10 റൺസിനോ അവൻ പുറത്തായിരുന്നു എങ്കിൽ ഈ ആഘോഷിക്കുന്നതിന് ഒകെ ഭംഗി ഉണ്ടായിരുന്നു. ഇത് അവൻ മാസ് കാണിച്ച് പോയപ്പോൾ അവനെ പോയി ചൊറിഞ്ഞത് ശരിയായില്ല. അവൻ കാണിച്ചത് തെറ്റായി പോയി.” മുൻ താരം പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി