ടി20 ലോകകപ്പ് 2024: കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടു. അടുത്ത മാസം വിന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത 15 കളിക്കാരുടെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അവര്‍ സംസാരിച്ചു. ഈ പ്രധാന ടൂര്‍ണമെന്റിനായുള്ള ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചില സെലക്ഷന്‍ തീരുമാനങ്ങള്‍ക്ക് അവര്‍ വിശദീകരണം നല്‍കി.

ഐപിഎല്‍ 2024ല്‍ വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റ് ദേശീയ വിഷയമായി മാറിയിരിക്കുകയാണ്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരായ കുറഞ്ഞ സ്ട്രൈക്ക് റേറ്റിന് നിരവധി പണ്ഡിതന്മാര്‍ കോഹ്ലിക്കെതിരെ ആഞ്ഞടിച്ചു, ചിലര്‍ അദ്ദേഹത്തെ പ്രതിരോധിക്കുകയും ചെയ്തു. വിരാടിന്റെ സ്‌കോറിംഗ് റേറ്റിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം കേട്ട് രോഹിത് ശര്‍മ്മയും അജിത് അഗാര്‍ക്കറും ചിരിച്ചു.

”ഞങ്ങള്‍ വിരാടിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിച്ചവരല്ല. അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ, ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഏത് സാഹചര്യത്തിലും കടന്നുചെല്ലാനും ഞങ്ങളെ വിജയത്തിലേക്ക് കൊണ്ടുപോകാനും കഴിയുന്ന ഒരാളാണ് അദ്ദേഹം,’ അഗാര്‍ക്കര്‍ പറഞ്ഞു.

”അവന്‍ മികച്ച ഫോമിലാണ്. സത്യം പറഞ്ഞാല്‍, അവന്‍ പരിചയസമ്പന്നനായ കളിക്കാരനും തെളിയിക്കപ്പെട്ട മാച്ച് വിന്നറുമാണ്. അതിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവസാനം, നിങ്ങള്‍ ലോകകപ്പില്‍ കളിക്കുമ്പോള്‍, സമ്മര്‍ദ്ദം വ്യത്യസ്തമാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെയാളാണ് കോഹ്ലിയെങ്കിലും, താരതമ്യേന കുറഞ്ഞ സ്ട്രൈക്ക് റേറ്റ് (147.49) ആണ്. ടി20 ക്രിക്കറ്റിന്റെ വേഗതക്ക് ഇത് അപര്യാപ്തമാണെന്ന് പലരും വാദിക്കുന്നു. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

Latest Stories

IPL 2025: വിരമിച്ച ശേഷം കോഹ്‌ലിക്ക് വ്യത്യാസം, ഇപ്പോൾ അവൻ...; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും