ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പര്‍ താരം പുറത്ത്

ഡിസംബര്‍ 10 ഞായറാഴ്ച ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് മുമ്പായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ ലുങ്കി എന്‍ഗിഡിയെ പരമ്പരയില്‍ നിന്ന് പുറത്തയി. 2023 ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ടീമിന്റെ ഭാഗമായിരുന്ന വലംകൈ സീമറിന് കാലിന് ഉളുക്ക് സംഭവിച്ചതാണ് തിരിച്ചടിയായത്.

പരമ്പരയില്‍നിന്ന് പുറത്തായ താരം ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ പുനരധിവാസത്തിന് വിധേയനാകും. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ സുപ്രധാന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി എന്‍ഗിഡിയുടെ ഫിറ്റ്‌നസ് കൂടുതല്‍ വിലയിരുത്തപ്പെടും. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും.

അതേസമയം, എന്‍ഗിഡിക്ക് പകരക്കാരനായി ബ്യൂറാന്‍ ഹെന്‍ഡ്രിക്സിനെ ടീമിലുള്‍പ്പെടുത്തി. ഇടങ്കയ്യന്‍ സീമര്‍ 2014 ല്‍ തന്റെ ടി20 അരങ്ങേറ്റം കുറിച്ച താരമാണ്. 19 മത്സരങ്ങള്‍ കളിച്ചു 25 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യ ആദ്യ ടി20 വേദിയായ ഡര്‍ബനിലെത്തി. എന്നിരുന്നാലും, ക്രിബസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ ടീമില്‍ ചേര്‍ന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജഡേജ മറ്റ് ചില അംഗങ്ങള്‍ക്കൊപ്പം യൂറോപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തും.

സീം ബൗളിംഗ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും വ്യക്തിപരമായ കാരങ്ങളാല്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ അഞ്ചാം ടി20 ഐക്ക് മുമ്പായി ചാഹറിന്റെ പിതാവിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. അതിനാല്‍, പരമ്പരയിലെ അവസാന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ പങ്കെടുത്തിരുന്നില്ല.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്