ഫ്‌ളോപ്പാവുക സ്വാഭാവികം, സൂര്യകുമാര്‍ പ്രതിഭാശാലിയായ താരം, പകരക്കാരനെ നോക്കുന്നില്ല; സഞ്ജുവിനെ എത്തിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് രോഹിത്

ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് എന്നാല്‍ ഏകദിനത്തില്‍ ഫോമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ഇപ്പോഴിതാ സൂര്യകുമാര്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ പകരക്കാരനെ ഇറക്കണമെന്ന നിലവിളികളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ്മ. രണ്ടാം ഏകദിനത്തിലെ നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രോഹിത്തിന്റെ പ്രതികരണം.

ശ്രേയസ് അയ്യര്‍ എന്ന് തിരിച്ചുവരുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ വിടവ് നന്നപ്പോള്‍ ടീമില്‍ ലഭ്യമായ താരമെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ചു. പരിമിത ഓവറില്‍ വലിയ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്.

മുമ്പ് പറഞ്ഞതുപോലെ തന്നെ വലിയ റണ്‍സ് നേടാന്‍ സാധിക്കുന്നവനാണവന്‍. വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അധികം റണ്‍സ് നേടേണ്ടതായുണ്ട് അവനുമറിയാം. സൂര്യയെപ്പോലെയുള്ള പ്രതിഭയുള്ളവര്‍ രണ്ട് മത്സരത്തില്‍ ഫ്ളോപ്പായാലും അവരെ അത് ബാധിക്കില്ല.

അവസാന രണ്ട് മത്സരത്തില്‍ പൂജ്യത്തിനാണ് അവന്‍ പുറത്തായത്. എന്നാല്‍ 7-8 മത്സരങ്ങളിലൊന്നും ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രകടനം അവനെ അസ്വസ്തനാക്കില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നാലാം നമ്പറില്‍ അവനെത്തും. മാനേജ്മെന്റെന്ന നിലയില്‍ അവന്റെ പ്രകടനം വിലയിരുത്തിയാവും മുന്നോട്ടുള്ള യാത്ര തീരുമാനിക്കുക.

റണ്‍സ് വരാതെയും അവന്‍ അസ്വസ്തനാവുകയും ചെയ്യുന്ന സാഹചര്യത്തിലാവും മാറ്റത്തെക്കുറിച്ച് ചിന്തിക്കുക. ഇപ്പോള്‍ ഏതായാലും ആ വഴിയിലേക്ക് ചിന്തിക്കുന്നില്ല- രോഹിത് പറഞ്ഞു. ഏകദിനത്തില്‍ മികച്ച പ്രകടനം അവകാശപ്പെടാവുന്ന സഞ്ജു സാംസണെ പോലുള്ള മികച്ച കളിക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് സൂര്യകുമാറിനെ വീണ്ടും താങ്ങുന്നതെന്നാണ് ശ്രദ്ധേയം.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍