ബയോ ബബിള്‍ ലംഘനം: ബാറ്റിംഗ് കോച്ചിന് മുട്ടന്‍ പണി കൊടുക്കാന്‍ ശ്രീലങ്ക

ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങള്‍ മാത്രമല്ല ബാറ്റിങ് കോച്ചും മുന്‍ സിംബാബ്വെ ഓപ്പണറുമായ ഗ്രാന്റ് ഫ്ളവറും ബയോ ബബിള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം നടത്തും. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഫ്ളവറിനെതിരെ കടുത്ത നടപടി വന്നേക്കമെന്നാണ് അറിയുന്നത്. ലങ്കന്‍ കോച്ചിംഗ് സ്റ്റാഫെന്ന നിലയില്‍ വര്‍ഷാന്ത്യം വരെ കരാറുള്ളയാളാണ് ഫ്ളവര്‍.

ഇംഗ്ലണ്ടുമായുള്ള ആദ്യ എകദിനത്തിന് മുന്‍പ് ബയോ ബബിള്‍ പൊട്ടിച്ച് ഡര്‍ഹാമില്‍ രാത്രി സഞ്ചാരത്തിന് ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ധനുഷ്‌ക ഗുണതിലക എന്നിവര്‍ക്കെതിരേ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തിരുന്നു. മൂവരെയും നാട്ടിലേക്ക് മടക്കിയ അയച്ചതിനുപുറമെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

SL batting coach Grant Flower tests positive

എന്നാല്‍ കളിക്കാര്‍ക്കൊപ്പം ഗ്രാന്റ് ഫ്ളവറും ബയോ ബബിളിന് പുറത്ത് കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ലങ്കന്‍ ബോര്‍ഡ് അച്ചടക്ക നടപടിക്ക് നീക്കമിടുന്നത്.

IND vs SL Series Live Streaming online in your country, India , for free

ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചുവന്നശേഷം ലങ്കന്‍ ക്യാംപില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് ഫ്ളവറിനാണ്. ഇതോടെ ഇന്ത്യയുമായുള്ള പരമ്പരയുടെ ഷെഡ്യൂളില്‍ ലങ്കയ്ക്ക് മാറ്റംവരുത്തേണ്ടിവന്നിരുന്നു. ഈ മാസം 13 ന് ആരംഭിക്കേണ്ടിയിരുന്ന പര്യടനം 18 നേ ആരംഭിക്കുകയുള്ളു.

Latest Stories

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍