IND VS ENG: വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പം ​ഗിൽ, സെഞ്ച്വറി നേട്ടത്തിലൂടെ സ്വന്തമാക്കിയത്, ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലിയുടെ റെക്കോ‍ഡിനൊപ്പം എത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ജയ്സ്വാളിന്റെയും ​ഗില്ലിന്റെയും സെഞ്ച്വറി മികവിൽ മൂന്നിന് 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇവർക്കൊപ്പം കെഎൽ രാഹുൽ (42), റിഷഭ് പന്ത്(66) തുടങ്ങിയവരുടെ ഇന്നിങ്സുകളും എടുത്തുപറയേണ്ടത് തന്നെയാണ്. 159 പന്തുകളിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ജയ്സ്വാൾ 101 റൺസ് നേടിയത്.

ശുഭ്മാൻ ​ഗില്ലാവട്ടെ 175 പന്തുകളിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെ 127 റൺസ് നേടി പുറത്താവാതെ നിൽ‌ക്കുന്നു. ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ പുതിയ നായകനായ ​ഗിൽ കുറിച്ചിരിക്കുന്നത് ചരിത്ര നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുളള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേട്ടമെന്ന റെക്കോഡാണ് ​ഗിൽ സ്വന്തമാക്കിയിരിക്കുന്നത്.

ഈ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് ​ഗിൽ. വിജയ് ഹസാരെ, സുനിൽ ​ഗവാസ്കർ, ദിലീപ് വെങ്സർക്കാർ, വിരാട് കോഹ്ലി തുടങ്ങിയവരാണ് ഇതിന് മുൻപ് ഈ നേട്ടത്തിൽ എത്തിയ ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ നിരയിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന സായി സുദർശൻ മാത്രമാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇം​ഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് രണ്ടും ബ്രൈഡൻ കേഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ