ധോണിയുടെ ആ തകർപ്പൻ റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി സഞ്ജു, ഇംഗ്ലണ്ട് പരമ്പരയിൽ അത് സംഭവിച്ചാൽ ചരിത്രം; ഈ കണക്കുകൾ കിടിലം

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ ഇതിഹാസ താരം എംഎസ് ധോണിയുടെ മികച്ച ബാറ്റിംഗ് റെക്കോർഡ് മറികടക്കാനുള്ള വക്കിലാണ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിൽ 3- 1 ന്റെ ക്ലിനിക്കൽ വിജയം ഉറപ്പിച്ച ഇന്ത്യ, സ്വന്തം മണ്ണിൽ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇംഗ്ലണ്ടിനെ നേരിടാൻ തയ്യാറെടുക്കുകയാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. അതേസമയം, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന് എലൈറ്റ് ലിസ്റ്റിൽ എംഎസ് ധോണിയെ മറികടക്കാനുള്ള സുവർണാവസരം ആണ് ഇപ്പോൾ മുന്നിൽ ഉള്ളത്.

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും ക്ലീൻ സ്ട്രൈക്കർമാരിൽ ഒരാളായാണ് സഞ്ജു സാംസൺ അറിയപ്പെടുന്നത്. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം, ടി 20 യിൽ പണ്ട് അദ്ദേഹം ചെയ്തിരുന്ന തരത്തിലുള്ള എല്ലാ പ്രകടനവും ആവർത്തിക്കാൻ കെൽപ്പുള്ള താരവും നമ്മുടെ സഞ്ജു സാംസൺ തന്നെയാണ്.

പവർ ഹിറ്റിങ് മികവിലൂടെ എതിർ നിരയുടെ ആത്മവിശ്വാസം തകർക്കുന്നതിൽ മാസ്റ്റർ ആയിരുന്ന രോഹിത്തിന്റെ അതെ ശൈലി തന്നെയാണ് തനിക്കും ഉള്ളതെന്ന് സഞ്ജു പലതവണ തെളിയിച്ചുകഴിഞ്ഞ കാര്യമാണ്. എന്നിരുന്നാലും, ഇംഗ്ലണ്ട് പരമ്പരയിൽ ആറ് സിക്‌സറുകൾ കൂടി നേടിയാൽ സഞ്ജു സാംസൺ ധോണിയുടെ ഒരു പ്രധാന ബാറ്റിംഗ് റെക്കോർഡ് തകർക്കും. ടി20യിൽ ധോണി 52 സിക്‌സറുകൾ നേടിയപ്പോൾ സാംസൺ 33 ഇന്നിംഗ്‌സുകളിൽ നിന്ന് 46 സിക്‌സറുകൾ നേടിയിട്ടുണ്ട്. അതിനാൽ, അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഏഴ് സിക്‌സറുകൾ അടിച്ചാൽ, കീപ്പർ-ബാറ്റർ പട്ടികയിൽ ധോണിയെ മറികടക്കും.

എന്തായാലും ടി 20 ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലും സ്ഥാനം ഉറപ്പിക്കാൻ ആയിരിക്കും ഇനി സഞ്ജു ശ്രമിക്കുക.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം