GT VS SRH: ഷമിയെ ചെണ്ടയാക്കി തല്ലിഓടിച്ച് സായി സുദര്‍ശന്‍, യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് സ്റ്റാര്‍ പേസര്‍, ഒരോവറില്‍ നേടിയത് അഞ്ച് ഫോര്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ഹൈദാരാബാദിനെതിരെ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. 23 പന്തില്‍ ഒമ്പത് ഫോറുള്‍പ്പെടെയാണ് സായി 48 റണ്‍സ് നേടിയത്. അര്‍ധസെഞ്ച്വറി മിസായെങ്കിലും താരം പുറത്താവുമ്പോള്‍ ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 87 റണ്‍സില്‍ എത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഒരു ഓവറില്‍ അഞ്ച് ഫോറാണ് സായി സുദര്‍ശന്‍ നേടിയത്.

പവര്‍പ്ലേയില്‍ ഷമി ഏറിഞ്ഞ മൂന്നാം ഓവറിലാണ് സായി സുദര്‍ശന്‍ കത്തിക്കയറിയത്. ആദ്യ രണ്ട് ഓവറില്‍ 16 റണ്‍സ് മാത്രം നേടിയ ജിടി മൂന്നാം ഓവര്‍ കഴിയുമ്പോള്‍ 36 റണ്‍സില്‍ എത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ ഓറഞ്ച് ക്യാപ്പും സായി സുദര്‍ശന്‍ തിരികെ പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് നേടിയ ക്യാപ്പ് ഇന്നത്തെ കളിയില്‍ ഗുജറാത്ത് താരം തിരിച്ചെടുക്കുകയായിരുന്നു.

38 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടി നായകന്‍ ശുഭ്മാന്‍ ഗില്ലും ഇന്നത്തെ കളിയില്‍ തിളങ്ങി. മത്സരത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ റണ്ണൗട്ടായാണ് ഗില്‍ പുറത്തായത്. ഗുജറാത്തിന് വേണ്ടി ജോസ് ബട്‌ലര്‍ ഇന്നത്തെ കളിയിലും അര്‍ധസെഞ്ച്വറി നേടി. 36 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ ശേഷമായിരുന്നു ബട്‌ലറുടെ പുറത്താവല്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ