IPL 2025: രാജസ്ഥാനില്‍ ഇനി ഈ മരവാഴകള്‍ ഉണ്ടാവില്ല, പുതിയ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് ടീം, ഇനി ത്രില്ലിങ് മാച്ചുകള്‍ കാണാം

ഐപിഎല്‍ 2025 സീസണില്‍ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുണ്ടായത്. കഴിഞ്ഞ സീസണുകളില്‍ മികച്ച ടീമുകളില്‍ ഒന്നായിരുന്ന ആര്‍ആര്‍ ഇത്തവണ തുടര്‍തോല്‍വികളില്‍ അകപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്തായി. ലേലത്തില്‍ നിലനിര്‍ത്തിയ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് ഈ വര്‍ഷം റോയല്‍സിന് തിരിച്ചടിയായത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരം നായകസ്ഥാനം ഏറ്റെടുത്ത റിയാന്‍ പരാഗിന് ടീമിനെ പ്ലോഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ല. അവരുടെ പ്രധാന ബോളറായ സന്ദീപ് ശര്‍മ്മയ്ക്ക് അടുത്തിടെ പരിക്കേറ്റിരുന്നു. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് ഇനി ഈ സീസണില്‍ കളിക്കാനാവില്ല.

കഴിഞ്ഞ ലേലത്തില്‍ നാല് കോടി രൂപയ്ക്കായിരുന്നു സന്ദീപ് ശര്‍മ്മയെ ആര്‍ആര്‍ മാനേജ്‌മെന്റ് നിലനിര്‍ത്തിയത്. 10 മത്സരങ്ങളാണ് താരം ഈ സീസണില്‍ കളിച്ചത്. അതേസമയം സന്ദീപ് ശര്‍മ്മയ്ക്ക് പകരം പുതിയ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറാണ് സന്ദീപ് ശര്‍മ്മയുടെ പകരക്കാരന്‍. ഐപിഎലിന്റെ കഴിഞ്ഞ സീസണില്‍ ബര്‍ഗര്‍ ആര്‍ആറിനായി കളിച്ചിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കഴിഞ്ഞ ലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. 1.25 കോടി രൂപയായിരുന്നു അടിസ്ഥാന വില. അതേസമയം 3.5 കോടി രൂപയ്ക്കാണ് ബര്‍ഗറിനെ ഇത്തവണ ആര്‍ആര്‍ ടീമില്‍ എടുത്തതെന്നാണ് വിവരം. 69 ടി20 മത്സരങ്ങളില്‍ നിന്നായി ബര്‍ഗര്‍ 77 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി