രോഹിതും കോഹ്‌ലിയും അടുത്ത ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ആ ഒരു കാര്യത്തിൽ ശ്രദ്ധ കൊടുക്കണം: എം എസ് ധോണി

അടുത്ത വർഷം നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം എം എസ് ധോണി. പ്രായത്തെക്കാള്‍ ഉപരി പ്രകടനത്തിനും കായികക്ഷമതയ്ക്കും മുന്‍ഗണന നല്‍കണമെന്നാണ് ധോണിയുടെ പക്ഷം. അടുത്ത ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കേണ്ടതുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി. പിന്തുണ നല്‍കികൊണ്ടാണ് ധോണി സംസാരിച്ചത്.

”പ്രായം വെറുമൊരു അക്കം മാത്രമാണ്. ഒരാള്‍ക്ക് അടുത്ത ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കില്‍ അതിന് തടസ്സമാകേണ്ടത് പ്രായമല്ല. മികച്ച പ്രകടനവും കായികക്ഷമതയും ഉണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ തുടരാം”

” അനുഭവസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തരുത്. എല്ലാവരെയും തുല്യമായി പരിഗണിക്കണം. രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രവൃത്തിയില്‍ കാണിക്കുകയും ചെയ്യുന്നവര്‍ ടീമിലുണ്ടാകണം. പ്രകടനം മാത്രമായിരിക്കണം മാനദണ്ഡം. ടീമിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. നന്നായി കളിക്കുന്നവര്‍ ടീമിലുണ്ടാകും, അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടി വരും. ഇതില്‍ വിവേചനം പാടില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു