IPL 2025: അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ധോണി ആ തീരുമാനമെടുക്കും, അദ്ദേഹത്തിന്റെ ട്വീറ്റോ ഇന്‍സ്റ്റഗ്രാം പോസ്‌റ്റോ നിങ്ങള്‍ക്ക് ഉടനെ കാണാം, തുറന്നുപറഞ്ഞ് സിഎസ്‌കെ മുന്‍താരം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് തുറന്നുപഞ്ഞ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. 44കാരനായ ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ചെന്നൈക്കായി കളിച്ചിരുന്നു. കൂടാതെ റിതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായ ശേഷം ടീമിന്റെ നായകസ്ഥാനവും ധോണി ഏറ്റെടുത്തു. ഇപ്പോഴും ക്രിക്കറ്റിനോടുളള ആവേശം താരത്തിന് കുറഞ്ഞിട്ടില്ല. ഇനിയും ഐപിഎലില്‍ കളിക്കണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ് ധോണി.

അടുത്ത വര്‍ഷം കളിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അവന്റെ ആരോഗ്യത്തെയും അവന്റെ തോന്നലുകളെയും ആശ്രയിച്ചിരിക്കുന്നു എന്ന് ഉത്തപ്പ പറയുന്നു. “ധോണി ശരിക്കും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇപ്പോഴും അവന്റെ ഉളളില്‍ ആ തീ ഉണ്ട്. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ അദ്ദേഹം പറഞ്ഞതില്‍ നിന്ന്, ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനും മധ്യനിരയില്‍ കളിക്കാനും ഇപ്പോഴും അദ്ദേഹത്തിനുളളില്‍ ആ തീയുണ്ടെന്ന് വ്യക്തമാണ്.

ഇനിയെല്ലാം തിരിച്ചുപോയി അടുത്ത ഐപിഎല്ലിനായി അവന്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ശരീരത്തെ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതിനെക്കുറിച്ചാണ്. അത് സംഭവിച്ചില്ലെങ്കില്‍, മിനിലേലത്തിന് മുമ്പ് അവന്‍ ആ കാര്യം തീരുമാനിക്കും. ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു ട്വീറ്റോ ഇന്‍സ്റ്റാഗ്രാം പോസ്‌റ്റോ കാണും,’ ഉത്തപ്പ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി