ധോണിക്ക് ശേഷം ഇന്ത്യ കാത്തിരുന്ന ഫിനിഷർ പാക്കേജ് തന്നെ റിങ്കു, അയാൾ എത്രത്തോളം തന്ത്രശാലി ആണെന്ന് തെളിയിക്കുന്ന ഇന്നിംഗ്സ്; വിദേശത്തും തനിക്ക് കളിക്കാൻ പറ്റുമെന്ന് തെളിയിച്ച് താരം

റിങ്കു സിങ് കാലങ്ങളായി ഇന്ത്യ കാത്തിരുന്ന ഫിനിഷർ പാക്കേജ് ആണോ? അദ്ദേഹത്തിന്റെ സമീപകാലത്തെ മികച്ച പ്രകടനം കാണുമ്പോൾ നമുക് അങ്ങനെ തന്നെ ഉറപ്പിക്കാം. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്ക് വേണ്ടി അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളോടെ വാർത്തകളിൽ ഇടം നേടിയ താരം ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം കിട്ടിയപ്പോൾ എല്ലാം അത് നന്നായി ഉപയോഗിച്ചു.

ഓസ്‌ട്രേലിയക്ക് എതിരെ അടുത്തിടെ സമാപിച്ച ടി 20 പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ അന്ന് റിങ്കു വലിയ രീതിയിൽ ഉള്ള പങ്ക് വഹിച്ചിരുന്നു. ഓരോ മത്സരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്ന കാര്യം. ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്ന തന്ത്രത്തോടൊപ്പം വിക്കറ്റുകൾ പോകൂന്നതിന് അനുസരിച്ച് തന്റെ രീതികൾ മാറ്റാനും താരത്തിന് സാധിക്കുന്നു.

ഇന്ത്യൻ മണ്ണിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പരമ്പരക്കായി എത്തുമ്പോൾ റിങ്കുവിന്റെ പ്രകടനം ഏവരും ഉറ്റുനോക്കിയിരുന്നു. സെന്റ് ജോർജ്‌സ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിരിക്കെയാണ് മഴയെത്തിയപ്പോൾ തിളങ്ങിയത് 39 പന്തിൽ 68 റൺസെടുത്ത റിങ്കു സിംഗ് തന്നെ ആയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും മികച്ച് നിന്നെങ്കിലും റിങ്കു തന്നെ ആയിരുന്നു സ്റ്റാർ. പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് റിങ്കു സൂര്യകുമാർ കൂട്ടുകെട്ട് ആയിരുന്നു.

റിങ്കു കളിച്ച ചില ഷോട്ടുകൾ ഒകെ അതിമനോഹരമായിരുന്നു. സൂര്യ പുറത്തായതിന് ശേഷം അദ്ദേഹം ഇന്നിംഗ്സ് പടുത്തുയർത്തിയ രീതിക്ക്കൈയടിക്കാതെ തരമില്ല. ഈ മികവ് തുടരാൻ അദ്ദേഹത്തിന് സാധിച്ചാൽ ഇന്ത്യ ആഗ്രഹിച്ച ധോണിക്ക് ശേഷമുള്ള ഫിനിഷർ ആകും റിങ്കു.

Latest Stories

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ