റെഡ്‌ബോള്‍ ക്രിക്കറ്റിന്‍റെ ഗതിവിഗതികളെ മാറ്റി മറിച്ച സേവാഗിന്റെ ലെഗസിയെ ഇന്‍ഹെരിറ്റ് ചെയ്യുവാന്‍ തക്ക പ്രതിഭാശാലി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഐപില്‍ സീസണിന്റെ നെറ്റ് സെഷനില്‍, മഹേന്ദ്ര സിംഗ് ധോണിയെ അതിശയത്തോടും ആരാധനയോടും നോക്കിനില്‍ക്കുന്ന, നീളന്‍ മുടിയിഴകളും, മെലിഞ്ഞ ശരീരവുമുള്ള ഒരു പതിനെട്ടുകാരനെ ഇന്നലെത്തേതു പോലെ ഓര്‍ക്കുന്നുണ്ട് ഞാന്‍. ഇന്ന്, അതേ വാഞ്ഛനയോടെ ക്രിക്കറ്റ് ലോകം മുഴുവന്‍ അവനിലേക്ക് നോക്കി തുടങ്ങുകയാണ്.

ഒരു ക്ളീന്‍ സിക്‌സ് ഹിറ്ററായിരിക്കുമ്പോള്‍ തന്നെ, നല്ല ക്ലാസ്സിക് കവര്‍ ഡ്രൈവുകളും, ഔട്ട് ഓഫ് ദി ബോക്‌സ് സ്‌കൂപ്പുകളും, സ്വീപ്പും ഡെഫ്റ്റ്ടച്ചമെല്ലാം ഒരേ മികവോടെ ഒരു നിര്‍ഝരി പോലെ അവനില്‍ നിന്നും നിര്‍ഗമിക്കുന്നു. ഒരൊറ്റ സെഷന്‍ കൊണ്ട് റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ ഗതിവിഗതികളെ മാറ്റി മറിച്ച സേവാഗിന്റെ ലെഗസിയെ ഇന്‍ഹെരിറ്റ് ചെയ്യുവാന്‍ തക്ക പ്രതിഭാശാലിയുമാണ് അവന്‍.

വരാന്‍ പോകുന്നു ഓസ്‌ട്രേലിയന്‍ പര്യടനം അവന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷയായിരിക്കും. 700 ടെസ്റ്റ് വിക്കറ്റുകളുടെ ഭ്രമണപഥത്തിലേക്ക് കാലൂന്നി നില്‍ക്കുന്ന ജിമ്മി അന്‍ഡേഴ്‌സണിനെ, ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് നിര്‍ഭയം സ്‌കൂപ് ചെയ്യുന്ന ആതെ മനോസ്ഥൈര്യത്തോടെ ആ പരീക്ഷയിലും അവന്‍ വിജയിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ഒന്നാമന്‍ വിനോദ് കാബ്ലി, രണ്ടാമന്‍ വിരാട് കോഹ്ലി, അടുത്തടുത്ത ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇതില്‍ രണ്ടാമന്റെ പാത അവന് ഊര്‍ജ്ജവും ഉല്‍പ്രേരകവുമായി തീരട്ടെ. നിനക്ക് അതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാന്‍.., മൈല്‍സ് ടു ഗോ.. യശ്വസി ജയ്‌സ്വാള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍