RCB VS PBKS: റെക്കോർഡ് അലർട്ട്; വിരാട് കോഹ്ലി സ്വന്തമാക്കിയത് ചരിത്ര നേട്ടം; കോഹ്‌ലിയുടെ സംഹാരതാണ്ഡവത്തിൽ പഞ്ചാബ് കിങ്സിന് തോൽവി

ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽസ് ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 7 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തോല്പിച്ചതിന്റെ മറുപടി പഞ്ചാബിന്റെ തട്ടകത്തിൽ ചെന്ന് ആർസിബി കൊടുത്തു എന്നുള്ളതാണ് ആരാധകരുടെ ആശ്വാസം.

ടി 20 യിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾ എല്ലാം ഐപിഎലിൽ ഫോം ഔട്ട് ആണെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഒരാളുടെ കാര്യത്തിൽ ആ അഭിപ്രായമല്ല ആർക്കും. തന്റെ പഴയ ഫോമിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിരാട് കോഹ്ലി തെളിയിക്കുകയാണ്. 54 പന്തിൽ 73 റൺസ് നേടി ആർസിബിക്കായി വിജയവാതിൽ അദ്ദേഹം തുറന്നു. കൂടാതെ ഐപിഎലിൽ ഏറ്റവും കൂടുതൽ 50 പ്ലസ് റൺസുകൾ നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രിയാൻഷ് ആര്യ 15 പന്തിൽ 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ 33, ജോഷ് ഇൻ​ഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻ‌സൻ 20 പന്തിൽ പുറത്താകാതെ 25 റൺസ് നേടിയതോടെയാണ് അവർക്ക് 157 എടുക്കാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ആർസിബിക്കായി വിരാട് കോഹ്ലി 73 റൺസും, ദേവദത്ത് പടിക്കൽ 61 റൺസും നേടി ടീമിനെ വിജയത്തിൽ എത്തിച്ചു.

Latest Stories

പാകിസ്ഥാനില്‍ മാത്രം ദംഗല്‍ റിലീസ് ചെയ്യണ്ടെന്ന് ഞാന്‍ തീരുമാനിച്ചു, ദേശീയ ഗാനവും പതാകയും നീക്കാനാണ് അവര്‍ പറഞ്ഞത്: ആമിര്‍ ഖാന്‍

ബോയിങ് 787 വിമാനങ്ങളില്‍ കര്‍ശന നിരീക്ഷണം; സുരക്ഷ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം; പറന്നുയരും മുമ്പ് ആറ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ

തിരിച്ചടിച്ച് ഇറാന്‍; തെല്‍ അവീവ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; ജനങ്ങള്‍ ഉടന്‍ സുരക്ഷിത ബങ്കറുകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍ സൈന്യം

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍; ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം; പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍

ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി

അഹമ്മദാബാദ് വിമാനപകടം; തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..