IPL 2025: മത്സരത്തിന് മുന്‍പ് ഇഞ്ചക്ഷന്‍ എടുക്കും, വേദന കൊണ്ട് പുളഞ്ഞ സമയങ്ങള്‍, രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ആര്‍സിബി താരം

ഐപിഎല്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളാണ് സുയാഷ് ശര്‍മ്മ. ലെഗ് സ്പിന്നറായ താരം നിര്‍ണായക സമയത്ത് ആര്‍സിബിക്കായി ശ്രദ്ധേയ പ്രകടനം നടത്താറുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കുത്തിവയ്പ്പ് എടുത്തതിന് ശേഷമായിരുന്നു മത്സരങ്ങള്‍ക്ക് ഇറങ്ങിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുയാഷ്. ഈ സമയത്ത് ചികിത്സയ്ക്കായി തന്നെ ടീം മാനേജ്‌മെന്റ് വിദേശത്തേക്ക് അയച്ചിരുന്നുവെന്നും താരം പറയുന്നു.

“രണ്ട് വര്‍ഷമായി ഇത് തുടരുകയായിരുന്നു ഞാന്‍. കുത്തിവയ്പ്പുകള്‍ എടുത്ത ശേഷമായിരുന്നു കളിക്കാറുണ്ടായിരുന്നത്. എന്ത് പ്രശ്‌നമാണെന്ന് ഇന്ത്യയില്‍വച്ച് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ആര്‍സിബി മാനേജ്‌മെന്റ് ശസ്ത്രക്രിയയ്ക്കായി എന്നെ ലണ്ടനിലേക്ക് അയച്ചു. അവിടെ വെച്ച് ഞാന്‍ ആര്‍സിബി ഫിസിയോ ജെയിംസ് പൈപ്പിനെ കണ്ടുമുട്ടി. അദ്ദേഹവും കുടുംബവും എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് പരിഗണിച്ചത്. എനിക്ക് മൂന്ന് ഹെര്‍ണിയകള്‍ ഉണ്ടായിരുന്നു, സുയാഷ് വെളിപ്പെടുത്തി.

‘ഈ സീസണില്‍ ആദ്യ മത്സരം കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. 3, 4 മത്സരങ്ങള്‍ക്ക് ശേഷം കളിക്കാനാകുമെന്ന്‌ എന്നോട് പറഞ്ഞിരുന്നു, കാരണം അതൊരു വലിയ ശസ്ത്രക്രിയയായിരുന്നു. പക്ഷേ അദ്ദേഹം എന്നെ പരിപാലിച്ച രീതി, ഈ ഫ്രാഞ്ചൈസിയില്‍ വന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഫിറ്റാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇതിലൂടെ കടന്നുപോകുകയായിരുന്നു, വേദനയോടെ കളിക്കാന്‍ ഞാന്‍ ശീലിച്ചു, സുയാഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഗില്ലിന്റെ പ്രധാന പ്രശ്നം സഞ്ജുവും ജൈസ്വാളുമാണ് കാരണം.......; വമ്പൻ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

'ഗംഭീറും സൂര്യയും കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്, ആ സ്റ്റാർ ബാറ്ററെ എന്തിനു തഴയുന്നു'; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'