RCB UPDATES: കോഹ്‌ലിയെ ടീമിലെടുത്തത് ഞാന്‍, ആ നന്ദി അവന്‍ കാണിക്കണം, വന്ന വഴി ഒരിക്കലും മറക്കരുത്, തുറന്നുപറഞ്ഞ് ആര്‍സിബിയുടെ മുന്‍....

ആര്‍സിബി ടീമിലേക്ക് വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തത് താനാണെന്ന് വെളിപ്പെടുത്തി മുന്‍ ഉടമ വിജയ് മല്ല്യ. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിന് പിന്നാലെയാണ് വിരാടിനെ കുറിച്ച് മല്ല്യ മനസുതുറന്നത്. ഐപിഎല്‍ 2008 സീസണിലായിരുന്നു കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെത്തിയത്. അന്ന് അണ്ടര്‍ 19 ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് കോഹ്‌ലിയെ ടീമിലെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഭാവി ക്യാപ്റ്റനാക്കാനുളള കഴിവ് അദ്ദേഹത്തിലുണ്ടെന്ന് മനസിലായെന്നും മല്ല്യ പറഞ്ഞു.

‘ഞാനായിരുന്നു വിരാട് കോഹ്‌ലിയെ ആര്‍സിബി ടീമിലെടുത്തത്. ഐപിഎല്‍ ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഞാന്‍ ഇരിക്കുകയായിരുന്നു. എന്റെ ഊഴമെത്തിയ സമയം ഞാന്‍ ഉടന്‍ തന്നെ വിരാടിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ പ്രകടനമാണ് അവനെ തിരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. ആര്‍സിബിയുടെ ഭാവി ക്യാപ്റ്റനാക്കാന്‍ പറ്റിയ ആളായും അന്ന് തോന്നിയെന്നും’, വിജയ് മല്ല്യ പറഞ്ഞു.

ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ ബാലന്‍സ്ഡ് ലൈനപ്പ് ഇത്തവണ നല്ലതായിരുന്നുവെന്നും മല്ല്യ പറഞ്ഞു. ‘ആര്‍സിബിക്ക് ഇത്തവണ അതിശയകരമായ ഒരു എവേ റെക്കോര്‍ഡുണ്ടായിരുന്നു. ഈ സീസണില്‍ ടീമിന്റെ സന്തുലിതാവസ്ഥ മികച്ചതാണെന്ന് എനിക്കറിയാമായിരുന്നു. എല്ലാ കളിക്കാരും ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഒരു യൂണിറ്റ് എന്ന നിലയില്‍ അവര്‍ വളരെ മികച്ച പെര്‍ഫോമന്‍സ് നടത്തി. അതിനാല്‍ ആര്‍സിബി ഇത്തവണ ഫൈനലില്‍ എത്തി കിരീടം നേടിയതില്‍ അതിശയിക്കാനില്ല, വിജയ് മല്ല്യ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി