ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്; പാക് ടീമിനോട് കണ്ട് പഠിക്കാന്‍ ഉപദേശിച്ച് റമീസ് രാജ

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നേട്ടത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. സ്വന്തം നാട്ടില്‍ വച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് വളരെ കടുപ്പം തന്നെയാണെന്നും പാകിസ്ഥാനെപ്പോലെയുള്ള ഉപ ഭൂഖണ്ഡത്തിലെ മറ്റു ടീമുകള്‍ക്ക് ചില കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ സാധിക്കുമെന്നും റമീസ് രാജ ഉപദേശിച്ചു.

ഇന്ത്യന്‍ സ്പീഡ് സ്റ്റാറുകള്‍ക്കു അധികം വേഗതയില്ലായിരിക്കാം, പക്ഷെ അവര്‍ക്കു കഴിവുണ്ട്. ചില പ്രത്യേക ഏരിയകളില്‍ ബൗള്‍ ചെയ്യുന്ന ശീലം അവര്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ്. സീം പൊസിഷന്‍ അനുസരിച്ചായിരിന്നു ഫീല്‍ഡിംഗ് ക്രമീകരിച്ചിരുന്നത്.

സ്ലിപ്പുകളില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി അവര്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതു മനോഹരമായ കാഴ്ചയായിരുന്നു. ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു ഇത്. സ്പിന്നര്‍മാരും വരികയും നന്നായി ബൗള്‍ ചെയ്യുകയും ചെയ്തു.

പാകിസ്ഥാന് മതിയായ കഴിവുണ്ട്. പക്ഷെ നാട്ടിലെ പ്രകടനം നോക്കിയാല്‍ അതു ഇന്ത്യയെപ്പോലെ സ്ഥിരതയുള്ളതല്ലെന്നു കാണാന്‍ സാധിക്കും. ഈ ലോകകപ്പ് വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയം ഇന്ത്യയെ സംബന്ധിച്ച് നാഴികക്കല്ല് തന്നെയാണ്- റമീസ് രാജ പറഞ്ഞു.

Latest Stories

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍