Ipl

ട്രോളിൽ മുങ്ങി രാഹുൽ, ഇയാൾ ശരിക്കും എന്തിനാണ് കളിക്കുന്നത് ഓറഞ്ച് ക്യാപ് കിട്ടാൻ വേണ്ടിയാണോ

ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് (ആർസിബി) 14 റൺസിന് തോറ്റ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) ക്വാളിഫയർ 2-ലേക്ക് കൊണ്ടുപോകാൻ കെഎൽ രാഹുലിന്റെ 79(58) പര്യാപ്തമായിരുന്നില്ല. പേപ്പറിൽ ഏറ്റവും ശക്തമായ ടീമുകളിലൊന്ന് ഉണ്ടായിരുന്നിട്ടും, ഈ ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് എൽഎസ്ജി പുറത്തായത് എല്ലാവക്കും നിരാശയായി. തോൽ‌വിയിൽ ഏറ്റവും കൂടുതൽ പൊങ്കാല ഏറ്റുവാങ്ങുന്നത് നായകൻ റഹുൽ തന്നെയാണ്.

208 എന്ന ലക്ഷ്യം വലുത് തന്നെ ആയിരുന്നു , എൽഎസ്ജിക്ക് ക്വിന്റൺ ഡി കോക്കിനെ വളരെ നേരത്തെ തന്നെ നഷ്ടമായി. എന്നാൽ കെ എൽ രാഹുൽ പവർപ്ലേ പരമാവധി പ്രയോജനപ്പെടുത്താതെ സ്വന്തം സ്കോർ ഉയർത്താൻ മാത്രമാണ് കളിച്ചത്. ഇടക്ക് എപ്പോഴേ വേഗം കൂടിയ ഇന്നിങ്സ് അവസാനത്തോട് അടുത്തപ്പോൾ വീണ്ടും സ്ലോ ആയി.

ആർസിബിക്കെതിരെ എൽഎസ്ജി തോറ്റതിന് രാഹുലിനെ ട്വിറ്ററിൽ ആരാധകർ കുറ്റപ്പെടുത്തി. ഓപ്പണർ കൂടുതൽ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ എളുപ്പത്തിൽ ജയിക്കാൻ സാധിക്കുമായിരുന്നു എന്നും ആരാധകർ പറയുന്നു. എവിൻ ലൂയിസിനെപ്പോലെ ഒരു ടോപ് ഓർഡർ ബാറ്ററെ ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ അയച്ചതിന് ചിലർ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി.

മഴ കാരണം അര മണിക്കൂറോളം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യേണ്ടിവന്നിട്ടും, ആദ്യം ബാറ്റു ചെയ്ത ടീമുകൾക്കു കൂട്ടത്തോൽവി സമ്മാനിച്ച ഈഡൻ ഗാർഡൻസിന്റെ ചരിത്രം മുന്നിലുണ്ടായിട്ടും തെല്ലും പതറാതെ തകർത്തടിച്ചാണു ബാംഗ്ലൂർ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. തന്നെ കളിയാക്കിയവർക്ക് നല്ല മറുപടി കൊടുത്ത രജത് ഇന്നിങ്‌സാണ് മൽസറ്റം ജയിപ്പിച്ചത്.

രാഹുലിന് ട്വിറ്ററിൽ വലിയ പൊങ്കാലയാണ് ഇപ്പോൾ കിട്ടുന്നത്.

Latest Stories

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്