IPL 2025: എല്ലാംകൂടി എന്റെ തലയില്‍ ഇട്ട് തരാന്‍ നോക്കണ്ട, രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് കാരണം അതാണ്, താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ദ്രാവിഡ്

തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങി ഈ സീസണില്‍ ആരാധകര്‍ക്ക് നിരാശ മാത്രം സമ്മാനിച്ച ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. കഴിഞ്ഞ കളിയില്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും പ്രതീക്ഷകളെല്ലാം ആദ്യമേ അവസാനിച്ച ടീം ഇന്നലെയും തോല്‍വി ഏറ്റുവാങ്ങി. ആര്‍ആറിന്റെ മോശം സീസണില്‍ കൂടുതല്‍ പേരും വിമര്‍ശിച്ചത്‌ ടീം കോച്ച് രാഹുല്‍ ദ്രാവിഡിനെയാണ്. മുന്‍ സീസണുകളില്‍ ഉണ്ടായിരുന്ന ഒരു ബാലന്‍സ്ഡ് ലൈനപ്പ് ആര്‍ആറിന് ഇത്തവണ ഇല്ലാതെ പോയതാണ് ആരാധകര്‍ ദ്രാവിഡിനെതിരെ തിരിയാന്‍ കാരണമായത്.

മിക്കവരും കുറ്റം പറയുന്ന സമയങ്ങളില്‍ അധികം സംസാരിക്കാതെ വിവാദങ്ങളില്‍ നിന്നും ദ്രാവിഡ് വിട്ടുനില്‍ക്കുമായിരുന്നു. ഇപ്പോഴിതാ സീസണിലെ ടീമിന്റെ പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ്. ബാറ്റിങ്ങില്‍ മാത്രമല്ല, ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിന്  ഈ സീസണില്‍ സാധിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറയുന്നു.

“ഈ സീസണിലെ മുഴുവന്‍ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും റണ്‍സ് നിയന്ത്രിക്കുന്നതിലും ഉള്‍പ്പെടെ ബൗളിംഗില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല, പത്ത് മത്സരങ്ങളില്‍ ഒമ്പതിലും ഞങ്ങള്‍ ചേസ് ചെയ്യുകയായിരുന്നു. ഇതില്‍ ഒരു ഒഴികഴിവും  പറയാനാകില്ല. ഞങ്ങള്‍ ജയിക്കണമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഒരു ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍, നിങ്ങള്‍ അടുത്ത അഞ്ച് മത്സരങ്ങളില്‍ തോല്‍ക്കരുത്. നിങ്ങള്‍ക്ക് 1-2ന് തോല്‍ക്കാം, പക്ഷേ നിര്‍ണായകമായ അടുത്ത മത്സരങ്ങളില്‍ തോല്‍ക്കാന്‍ കഴിയില്ല”, പഞ്ചാബിനെതിരായ മത്സരശേഷം ദ്രാവിഡ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി