Ipl

ഇത്തരം സന്ദര്‍ഭങ്ങളില്‍ എറിയേണ്ടതായ ഒരു ബോൾ പോലും പ്രസിദ് കൃഷ്ണ എറിഞ്ഞില്ല, ന്യൂബോള്‍ എറിയുന്ന ലാഘവത്തോടെ മൂന്നുബോളും..

മുരളി മേലേട്ട്

ഐപിഎല്‍ ക്വാളിഫയറിലേ മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചു അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയം ഏറ്റുവാങ്ങി.. കളിയില്‍ ഉടനീളം ഗുജറാത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. ബാറ്റിങ്ങ് സമയത്തേ രാജസ്ഥാന്റെ ഒരു തന്ത്രം അവസാനം വിനയാകുമെന്നു തോന്നിയിരുന്നു അതുസംഭവിച്ചു. അത് റാഷിദ് ഖാനെതിരെ പ്രതിരോധ ബാറ്റിങ്ങ് എന്ന തീരുമാനമാണ്. ഇതിലൂടെ കുറഞ്ഞത് 15 റണ്‍സിന്റെ കുറവു ടീമിനു സംഭവിച്ചതായിക്കാണാം.. ഈ സീസണില്‍ റാഷിദ് ഖാന്‍ ഒരു ശരാശരി ബൗളര്‍ മാത്രമാണ്. അടികിട്ടിയ കളികളില്‍ റാഷിദ് ബൗളിംഗില്‍ പതറുന്ന കാഴ്ച പ്രകടമായിരുന്നു.

ടോസ് നഷ്ടപ്പെട്ട രാജസ്ഥാന്‍ ടീമിനേസംബന്ധിച്ച് ആദ്യബാറ്റുചെയ്യേണ്ടതായിവന്നപ്പോള്‍ പരമാവധി സ്‌കോര്‍ ആവശ്യമായിരുന്നു. കാരണം ഗുജറാത്തിന് രാജസ്ഥാന്‍ ടീമിനുമേലുള്ള ആധിപത്യം തകര്‍ക്കാന്‍ രണ്ടാം ബൗളിംഗിനിറങ്ങുമ്പോള്‍ വലിയ സ്‌കോര്‍ അനിവര്യമായിരുന്നു. ഐപിഎല്ലിന്റെ തുടക്കത്തില്‍ ലസിത് മലിഗ എന്ന ബൗളിംഗ് കോച്ചിന്റെ റോളില്‍ ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു അപ്പോള്‍ എനിക്കെഥിരെ ചിലര്‍ വിമര്‍ശനം ഉതിര്‍ക്കുകയുണ്ടായി മലിഗയുടെ ബൗളിംഗ് പരിചയം നമുക്ക് ഡെപ്ത് ഓവറുകളില്‍ ഗുണകരമാകും മലിഗയുടെ പ്രധാന ആയുധമായിരുന്ന യോര്‍ക്കറുകള്‍ ഉപയോഗിക്കാന്‍ ബൗളേഴ്‌സിനേ പരിശീലിപ്പിക്കാമല്ലോ..?

ഇതിനു ഞാന്‍ പറഞ്ഞത് അത് ഒരിക്കലും സാധ്യമല്ലെന്നാണ്. കാരണം അയാളുടെ ആയുധം മറ്റൊരാള്‍ക്കും അതുപോലെ പരീശീലിപ്പിക്കാനാവില്ല.. കളികൈവിടുന്ന സാഹചര്യത്തില്‍ ഉറുമ്പു ശേഖരിക്കുംപോലെ ശേഖരിച്ച 16 റണ്‍സാണ് രാജസ്ഥാന്‍ ടീമിന്റെ കൈമുതല്‍. (അവസാന ഓവറില്‍ ഗുജറാത്തിന് ഈ റണ്‍സ് മറികടക്കാന്‍ ആവശ്യമായിവന്നത് കേവലം 3 ബോളുകള്‍…)

ലസിത് മലിഗയുടെ യോര്‍ക്കറുകള്‍ എന്റെ മനസിലേക്ക് കടന്നുവന്നു. എന്റെ സംശയം യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചകളാണ് പിന്നീട് നടന്നത് ഫോമില്‍ നില്ക്കുന്ന മില്ലറുടെ നേരേ ഒരു യോര്‍ക്കറോടെഎണ്ണം പറഞ്ഞു പ്രസിദ്കൃഷ്ണ തുടങ്ങുമെന്ന രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന ബോളുകളെറിഞ്ഞ് ആദ്യമുന്നുബോളിലും സിക്‌സര്‍ വഴങ്ങിയപ്രസിദ്കൃഷ്ണ തോല്‍വി വേഗത്തിലാക്കി.

രാജസ്ഥാന്‍ പരാജയപ്പെടുമ്പോള്‍ എന്റെ ചോദ്യം ബാക്കിയാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എറിയേണ്ടതായ ഒരു ബോളുപോലും പ്രസിദ് കൃഷ്ണ എറിഞ്ഞില്ല ന്യൂബോള്‍ എറിയുന്ന ലാഘവത്തോടെ മൂന്നുബോളും എറിയുന്നു ഇത്രയും പറയുന്നത് എന്റെ നിരാശയാലാണ്..

കേവലം 129 റണ്‍സ് ഫൈനലില്‍ നേടി ആ റണ്‍സ് സേവുചെയ്തു എതിര്‍ ടീമിനെ 128 ഒതുക്കി മുംബൈ ഇന്‍ഡ്യന്‍സിന് കപ്പുനേടാന്‍ സഹായിച്ച ആ ഡെപ്ത് ഓവര്‍ ബൗളിംഗിലേ രീതികള്‍ രാജസ്ഥാന്‍ ബൗളര്‍മാരേക്കൊണ്ടു മലിംഗ ചെയ്യിക്കുമെന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്റെ ചോദ്യത്തിന്റെ പ്രസക്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്തരം ബോളുകളില്‍ പരിശീലനം അനിവാര്യമല്ലേ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ