മോശം പ്രകടനം, ഭുവിയോട് ഒരു അപേക്ഷയുമായി ശ്രീശാന്ത്

ഡെത്ത് ഓവറുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനു പിന്തുണയുമായി മുന്‍ താരം എസ്. ശ്രീശാന്ത്. ചില സമയങ്ങളില്‍ മികച്ച ബോളുകള്‍ എറിഞ്ഞാല്‍പ്പോലും തല്ലു കിട്ടാന്‍ 60-70 ശതമാനം വരെ സാധ്യതയുണ്ടെന്നും ബാറ്റിംഗില്‍ ദിനേശ് കാര്‍ത്തിക്കിനു പിന്തുണ നല്‍കുന്നതു പോലെ നമ്മള്‍ ഭുവനേശ്വര്‍ കുമാറിനെ പിന്തുണച്ചേ തീരൂവെന്നും ശ്രീശാന്ത് പറഞ്ഞു.

ബോള്‍ സ്വിംഗ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലും അനുഭവസമ്പത്തിലും എനിക്കു വളരെയധികം ആത്മവിശ്വാസമുണ്ട്. ബാക്ക് ഓഫ് ലെങ്ത്ത് സ്ലോവര്‍ ബോളും നക്ക്ള്‍ ബോളുമെല്ലാം ഭുവിയുടെ പക്കലുണ്ട്. കാഠിന്യമുള്ള ബൗണ്‍സി വിക്കറ്റുകളില്‍ പേസില്‍ വ്യതിയാനം വരുത്തിയാല്‍ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ നല്ല സഹായം ലഭിക്കും.

ഞാന്‍ പറയുന്നത് ഭുവനേശ്വര്‍ കുമാര്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, മിക്കപ്പോഴും അതുണ്ടാവാറില്ല. എനിക്ക് ഒരു അപേക്ഷ മാത്രമേ നിങ്ങളോടുള്ളൂ. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുന്നത് ഒരിക്കലും നിര്‍ത്തരുതെന്നാണ് എനിക്കു ഭുവിയോടു പറയാനുള്ളത്.

എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഭുവിയുടെ 19ാം ഓവറുകളെക്കുറിച്ചാണ്. പക്ഷെ ഓസ്ട്രേലിയയില്‍ അദ്ദേഹം വരളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നു എനിക്കുറപ്പുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹാന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ