എടാ രോഹിതേ ഈ കാഴ്ച്ച നീ കൂടി ഒന്ന് കണ്ടേ, ഗാലറിയിലെ പ്രത്യേക പ്രവൃത്തി കണ്ട് സന്തോഷിച്ച് കോഹ്‌ലിയും ഇന്ത്യൻ നായകനും; വീഡിയോ വൈറൽ

സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും അവരും ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളും ഉൾപ്പെടുന്ന ക്ലാസിക് ബോളിവുഡ് ചിത്രമായ ‘ലഗാൻ്റെ’ പുനർരൂപകൽപ്പന ചെയ്ത പോസ്റ്റർ കണ്ടതിന് ശേഷം ഉള്ള സന്തോഷം അടക്കാൻ പറ്റാതെ ഇരിക്കുകയാണ്. ശ്രീലങ്കയിൽ ഇന്ത്യയുടെ വൈറ്റ് ബോൾ പര്യടനത്തിൻ്റെ ഇടയിൽ ഉള്ള ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

ഗൗതം ഗംഭീറിൻ്റെ പരിശീലകനായിട്ടുള്ള ആദ്യ പരമ്പരയിൽ ലങ്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യ പല്ലേക്കലെയിൽ നടന്ന ആദ്യ ടി20യിൽ 43 റൺസിൻ്റെ വിജയം ഉറപ്പിച്ചു. ഇതേ സ്ഥലത്ത് തുടർന്നുള്ള രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് അവർ പരമ്പര തൂത്തുവാരി. ശേഷം ആദ്യ ഏകദിനം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് വിജയിച്ചു.

അതിനിടെ, കോഹ്‌ലിയും രോഹിതും കൂടാതെ ഇന്ത്യൻ ഏകദിന ടീമിലെ മറ്റ് നിരവധി അംഗങ്ങൾക്കൊപ്പമുള്ള വീഡിയോ വൈറലാകുകയാണ്. ഇന്ത്യ കളത്തിലിറങ്ങുന്നതിന് മുമ്പ് ചിത്രീകരിച്ചതായി തോന്നിക്കുന്ന ദൃശ്യങ്ങളിൽ, കോഹ്‌ലി രോഹിത്തിന്റെ ശ്രദ്ധ എന്തോ ഒന്നിലേക്ക് തിരിക്കുന്നതായി കാണാം. ക്യാമറ പിന്നീട് പുനർരൂപകൽപ്പന ചെയ്ത ‘ലഗാൻ’ പോസ്റ്റർ പിടിച്ച് സ്റ്റാൻഡിലെ ഒരു ആരാധകൻ്റെ അടുത്തേക്ക് മാറുന്നു, അവിടെ ബോളിവുഡ് താരം ആമിർ ഖാൻ്റെ മുഖം രോഹിത് ശർമ്മയുടേതായി മാറ്റിയിരിക്കുന്നത് കാണാം.

സീനിയർ താരങ്ങൾ എത്തിയിട്ടും ഏകദിന പരമ്പരയിൽ മികവ് കാണിക്കാൻ പറ്റാത്ത ഇന്ത്യ അടുത്ത മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇറങ്ങുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം