ഏകദിന ലോകകപ്പ്: 'ഞാനത് ചെയ്യരുതായിരുന്നു', വിജയത്തിലും വിഷമം മറച്ചുവയ്ക്കാതെ ഷമി

ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനത്തിനൊപ്പം വാങ്കഡെയില്‍ കണ്ടത് മുഹമ്മദ് ഷമിയെന്ന ലോകോത്തര ബോളറുടെ സംഹാര താണ്ഡവം കൂടിയായിരുന്നു. കിവീസ് നിര ഓള്‍ഔട്ടായ മത്സരത്തില്‍ 10 ല്‍ ഏഴും വീഴ്ത്തിയത് ഷമിയായിരുന്നു. ഈ വിജയവേളയിലും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ് ഓര്‍ത്ത് ഷമിയുടെ മനസ് അസ്വസ്തമാണ്.

കെയ്ന്‍ വില്യംസന്റെ ക്യാച്ച് വിട്ടതാണ് ഷമിയെ നിരാശനാക്കുന്നത്. ഞാന്‍ ആ ക്യാച്ച് വിടരുതായിരുന്നു എന്നും കൈവിട്ടപ്പോള്‍ ഏറെ സങ്കടം തോന്നി. കെയ്ന്‍ വില്യംസണ് എതിരെ പേസ് കുറഞ്ഞ ബോള്‍ എറിഞ്ഞാല്‍ വിക്കറ്റ് കിട്ടുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് തന്നെയാണ് സംഭവിച്ചതും.

ഞാന്‍ ഏറെ കാലം പുറത്തിരുന്നു. അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു. ഏറെ കാലം ഞാന്‍ വൈറ്റ് ബോള്‍ തന്നെ കളിച്ചിരുന്നില്ല. അവസരം കിട്ടിയപ്പോള്‍ ഞാന്‍ തന്റെ ഏറ്റവും മികച്ചത് നല്‍കുകയാണ്- ഷമി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ 9.5 ഓവര്‍ എറിഞ്ഞ ഷമി 57 റണ്‍സ് മാത്രം വഴങ്ങി 7 വിക്കറ്റാണ് വീഴ്ത്തത്. ലോകകപ്പില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് ഷമിയുടേത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേടി താരവും ഷമിയാണ്. മൂന്നു തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്.

ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരുന്ന ഷമി, സെമിയടക്കം കളിച്ച ആറ് മത്സരങ്ങളില്‍നിന്നായി 23 വിക്കറ്റു നേടി വിക്കറ്റു വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തു.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന