'പിച്ചില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല'; മൊട്ടേരയില്‍ സംഭവിച്ചതിനെ കുറിച്ച് പീറ്റേഴ്‌സണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസത്തെ മാത്രം ആയുസാണുണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. എന്നാല്‍ പലരും മൊട്ടേരയിലെ പിച്ചിനെ പഴിക്കുമ്പോള്‍, വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

“രണ്ട് ടീമിന്റേയും ബാറ്റിംഗ് മോശമായിരുന്നു. അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്തുന്നവരാണെങ്കില്‍, തങ്ങള്‍ മോശമായാണ് ബാറ്റ് ചെയ്തത് എന്ന് അവര്‍ തന്നെ സമ്മതിക്കും. 30 വിക്കറ്റില്‍ 21 വിക്കറ്റും സ്ട്രെയ്റ്റ് ഡെലിവറിയിലാണ്. വിക്കറ്റില്‍ അപകടകരമായ വിധത്തില്‍ ഒന്നുമുണ്ടായില്ല. ഭേദപ്പെട്ട ബാറ്റിംഗാണ് അവിടെ വേണ്ടിയിരുന്നത്. ഭേദപ്പെട്ട ബാറ്റിംഗിലൂടെ കളി മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും നീണ്ടേനെ” പീറ്റേഴ്സണ്‍ പറഞ്ഞു.

മൊട്ടേരയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ നക്ഷത്രമെണ്ണി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 49 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്.

ജയത്തോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയില്‍ മാര്‍ച്ച് നാലു മുതല്‍ നടക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ